2020 - 21

ചിയാരം ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന സെന്റ് മേരീസ് സി യു പി സ്കൂൾ പുതിയ തലമുറയുടെ വ്യക്തിത്വ വികസനത്തിനും , സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴി വിളക്കുമായി നിലകൊള്ളുന്നു. ജ്ഞാന സ്രോതസ്സായ ഈശ്വരനിൽ നിന്നും വിജ്ഞാനവും വിവേകവും കൈമുതലാക്കി ജീവിത വഴിത്താരകളിൽ സ്നേഹത്തിൻറെ ജ്യോതിയായി വളരുക ,വളർത്തുക എന്ന ദൗത്യമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. 2020 - 21 വർഷത്തെ ഈ വിദ്യാലയത്തിന്റെ കർമ്മ പരിപാടികളിലൂടെ ഒന്ന് കണ്ണോടിക്കാം.

പ്രവേശനോത്സവം

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ covid 19 എന്ന മഹാമാരി മൂലം വീട്ടിലെ അകത്തളങ്ങളിൽ അടച്ചു പൂട്ടപ്പെട്ട കുട്ടികൾക്ക് ആശ്വാസമേകാൻ ഓൺലൈൻ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തുകയുണ്ടായി.ഒപ്പം വീട്ടിലിരുന്ന് പാഠഭാഗങ്ങൾ പഠിക്കുന്നതിനായിട്ടുള്ള ഓൺലൈൻ ക്ലാസ് സംവിധാനവും ആരംഭിച്ചു. അതിനായി കുട്ടികൾക്ക് Mobile Phone വിതരണം ചെയ്തു.

പിടി എ

ഈ അധ്യയന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ ഷാജു പി. ആറിനെയും എം പിടി എ പ്രസിഡന്റായി ശ്രീമതി സ്മിതയേയുംതിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിൻറെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു.

സ്ക്കൂൾ പാർലിമെന്റ്

സ്കൂൾ ലീഡർ ആയി Angel Rose Logi യേയും ചെയർ പേഴ്സൺ ആയി Aryan Hariharan -നേയും തിരഞ്ഞെടുത്തു. കൂടാതെ മറ്റു ലീഡേഴ്സിനേയും തിരഞ്ഞെടുത്തു.

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിനാചരണ ഭാഗമായി videos അയച്ചു കൊടുക്കുകയും അവരോട് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവാൻമാരാക്കുകയും, വൃക്ഷതൈക്കൾ നട്ടുപിടിപ്പിക്കുന്ന video അയച്ചുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വായനാ ദിനം

കൊറോണ എന്ന മഹാമാരി ലോകത്തെങ്ങും പിടിച്ചുലയ്ക്കുന്ന ഇന്നത്തെ ഈ സാഹചര്യത്തിൽ കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ ഓരോ അധ്യാപകനും ശ്രദ്ധിക്കുന്നു അതിന്റെ ഭാഗമായി വായന ദിനം ആചരിച്ചു ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തു .ഒപ്പം തന്നെ എന്റെ സ്കൂൾ ലൈബ്രറി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്നതിൻറെ ഭാഗമായി കൈവിരൽത്തുമ്പിൽ ഒരു വായനമുറി എന്ന ആശയം നടപ്പാക്കുകയുണ്ടായി. virtual Library യ്ക്ക് തുടക്കം കുറിച്ചു.

യോഗാ ദിനം

ഇൻറർനാഷണൽ യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികളെല്ലാവരെയും യോഗ ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നേട്ടങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുകയും അതിനോടനുബന്ധിച്ച് വീഡിയോസ് കുട്ടികൾക്ക് ഇട്ട് കൊടുക്കുകയും ചെയ്തു. അവരെ യോഗ ചെയ്യുന്നതിനായി പ്രോത്സാഹിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ,ലഹരി ജീവിതത്തിൻറെ താളം തെറ്റിക്കുന്ന ബുദ്ധിയെ ഹനിക്കുന്ന വൻ വിപത്ത് ഈ ബോധ്യം കുട്ടികളിലും രക്ഷിതാക്കളിലും ഉളവാക്കുന്നതിന് സഹായകമായ ഒരു ലഘുലേഖ Dr. ജോഫീന സിസി അവതരിപ്പിച്ചു.അതിനോടനുബന്ധിച്ച് പോസ്റ്ററുകൾ തയ്യാറാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.ഈ മഹാവിപത്തിനെ കുടുംബങ്ങളിൽ നിന്നും തുടച്ചു മാറ്റുന്നതിന് ആവശ്യകത കാണിച്ചുകൊണ്ട് ഏഴാംക്ലാസിലെ വിദ്യാർത്ഥിയും കുടുംബാംഗങ്ങളും നടത്തിയ റോൾപ്ലേ ജീവൻറെ മൂല്യം എടുത്തുകാണിച്ചു.

ഡോക്ടർസ് ഡേ

കുട്ടികളിൽ ലക്ഷ്യ ബോധം വളർത്തുന്നതിനും ആയി ഡോക്ടേഴ്സ് ഡേ സംഘടിപ്പിക്കുകയും പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടേഴ്സിനെ കാണാനും അവരുടെ നല്ല അനുഭവങ്ങൾ കേൾക്കാനും വിദ്യാർഥികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ സൗകര്യമൊരുക്കി.

വന മഹോത്സവ ദിനം

ജൂലൈ 1 വനമഹോത്സവ ദിനമായി കൊണ്ടാടി.അതിനോടനുബന്ധിച്ച് വീഡിയോസ് കുട്ടികൾക്ക് കൊടുക്കുകയും അവരിൽനിന്ന് ഫോട്ടോസ് ശേഖരിക്കുകയും ചെയ്തു .വന സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ ഉദ്യാനങ്ങൾ ഉദ്ഘാടനം ചെയ്തു.വൃക്ഷതൈകൾ വിതരണം ചെയ്തു.

സെൻറ് തോമസ് ഡേ

മാർ തോമാശ്ലീഹാ കേരളത്തിൽ വന്നതിന്റെ ഓർമ്മ ആഘോഷിക്കുന്നതിന്റെ ഭാഗമായി St.Thomas Day ആചരിച്ചു. അതിനോടു ബന്ധിച്ച Programmes online -ൽ നടത്തി.

ലോക ജനസംഖ്യാദിനം

ജനസംഖ്യവർദ്ധനവിനെ കുറിച്ചും അതുണ്ടാക്കുന്ന വിപത്തുകളെ കുറിച്ചുമെല്ലാം കുട്ടികളെ ബോധവാന്മാരാക്കുകയും ലോകജനസംഖ്യാദിനം ആചരിക്കുകയും ചെയ്തു.കൂടാതെ ജീവൻറെ വില ഉയർത്തി പിടിക്കുന്നതിനായി ജനസംഖ്യ നിരക്ക് കൂടുതലാണെങ്കിലും അതിന് ഒരു ഭാരമായി കാണാതെ രാജ്യപുരോഗതിക്ക് ഉള്ള ഒരു വിഭാഗമായി കണക്കാക്കണമെന്നും അവർക്ക് അവബോധം നൽകി.

ബഷീർ ദിനം

ബഷീർ ദിനാചരണത്തിന് ഭാഗമായി ബഷീറിൻറെ പുസ്തകങ്ങൾ ആയ ബാല്യകാലസഖി പാത്തുമ്മയുടെ ആട് തുടങ്ങിയ പുസ്തകങ്ങൾ ലൈബ്രറി യിലൂടെ കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.


കാർമൽ ഡേ

കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂലൈ 15 കർമ്മല മാതാവിൻറെ തിരുനാൾ ആഘോഷം ഘോഷിച്ചു.അധ്യാപകർ വിദ്യാലയത്തിൽ എത്തിച്ചേരുകയും ഹെഡ്മിസ്ട്രസ് നെയും അധ്യാപകരായ സിസ്റ്റേഴ്സിയും പൂക്കൾ നൽകി wish ചെയ്തു.ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയത് സുന്ദരമായ ഓർമദിനം ആയ ജൂലൈ 21 ചാന്ദ്രദിനം ആയി ആഘോഷിച്ചു.ചാന്ദ്രദിന ക്വിസ് നടത്തുകയും ഓൺലൈൻ മത്സരങ്ങൾ നടത്തുകയും ചെയ്തു.

ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചു.പ്രകൃതിയെ സംരക്ഷിക്കണം എന്നത് മനുഷ്യൻറെ കടമയാണെന്ന് ബോധ്യം കുട്ടികളിൽ ജനിപ്പിക്കുവാൻ ഉതകുന്ന വീഡിയോസ് കുട്ടികൾക്ക് അയച്ചു കൊടുത്തു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് യുദ്ധക്കെടുതികൾ കുറിച്ചും ശ്രീമതി സിൻസി ടീച്ചർ ബോധവത്കരണം നടത്തി.യുദ്ധത്തെ കുറിച്ചും അതുമൂലമുണ്ടാകുന്ന നാശത്തെക്കുറിച്ച് പ്രഭാഷണം നടത്തി.യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച ഫോട്ടോകൾ എല്ലാവരും വെർച്ച്വൽ ആയി പ്രദർശിപ്പിച്ചു.സമാധാനത്തിന് സന്ദേശം നൽകുന്ന സഖാക്കളുടെ നിർമ്മാണവും ഓൺലൈൻ പ്രദർശനവും നടത്തി.

സ്വാതന്ത്ര്യ ദിനം

കൊറോണയുടെ സാഹചര്യത്തിലും സ്വാതന്ത്ര്യദിനം മനോഹരമായി ആഘോഷിക്കുകയുണ്ടായി.

സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങൾ കുട്ടികളുമായി സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തിൻറെ മഹത്വത്തെക്കുറിച്ചും യഥാർത്ഥ സ്വാതന്ത്ര്യം നേടിയെടുത്ത കൊണ്ട് നല്ല പൗരരായി ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ ആയി വിദ്യാർത്ഥികൾ മാറണമെന്നും ഉദ്ബോധിപ്പിച്ചു . online മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകർ ചേർന്ന് വിദ്യാലയത്തിൽ പതാക ഉയർത്തി.

അദ്ധ്യാപക ദിനം

എല്ലാ അധ്യാപകരേയും ആദരിക്കുന്ന തരത്തിലുള്ള വീഡിയോകൾ കുട്ടികൾ തയ്യാറാക്കുകയും അന്നേ ദിനം പ്രത്യേകമായി ടീച്ചേഴ്സിനെ കുട്ടികൾ wish ചെയ്യുകയും ചെയ്തു.ഗ്രീറ്റിംഗ് കാർഡ് കോമ്പറ്റീഷൻ നടത്തുകയുണ്ടായി.ഒപ്പം തന്നെ ഗുരുവന്ദനവും നടത്തി.

ഓസോൺ ദിനം

മനുഷ്യൻറെ പ്രകൃതിയുടെ മേലുള്ള അതിരുകവിഞ്ഞ ആധിപത്യം ഭൂമിക്ക് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ് എന്നും ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിക്ക് വിള്ളൽ ഏൽക്കപ്പെട്ടിരിക്കുകയാണെന്നും അതിനെസംരക്ഷിക്കണമെന്നും കുട്ടികൾക്ക് അവബോധം നൽകി. ഇതിന് സഹായകമായ ചിത്രരചനകൾ നടത്തുകയും പ്രകൃതിയെ സംരക്ഷിക്കാൻ ചെടികളും മരങ്ങളും വെച്ചു പിടിപ്പിച്ച് ഭൂമിക്ക് ഒരു കുട ആകാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നും ഓർമ്മപ്പെടുത്തി ഓസോൺദിനം ആചരിച്ചു. Quiz competition ഉണ്ടായിരുന്നു

ലോക വൃദ്ധ ദിനം

ഒക്ടോബർ 1 ലോക വൃദ്ധ ദിനം ആചരിച്ചു.വൃദ്ധരായ മാതാപിതാക്കളെ സ്നേഹത്തോടെ പരിഗണിക്കേണ്ടത് പരിഹരിക്കേണ്ടത് കുട്ടികളായ നമ്മുടെ കടമയാണ് എന്ന് ഓർമ്മിപ്പിക്കുന്ന വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാവരും നടത്തി അന്നേദിവസം അവരോടൊപ്പം ഇരുന്ന് വർത്തമാനം പറയുവാനും പാട്ടുകൾ പാടുവാനും പേപ്പർ വായിച്ചു കേൾപ്പിക്കുവാനും ഓരോ കുട്ടിയും ഓർമ്മപ്പെടുത്തി.

ശിശുദിനം

ഈ വർഷത്തെ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 സ്കൂളിൽ ഓൺലൈനായി ആഘോഷിച്ചു.ചാച്ചാ നെഹ്റുവിൻറെ വേഷംധരിച്ച് കുട്ടികൾ ശിശുദിനം മനോഹരമാക്കി ,ശിശുദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് ചാച്ചാ നെഹ്രുവിന് വേഷം ധരിച്ച ഫോട്ടോ പ്രസംഗ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ കൈമാറി.