2019-20

പ്രവേശനോത്സവം
2019 20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. നവാഗതരായ കുരുന്നുകൾക്ക് വർണ്ണക്കുടകൾ നൽകി. കുട്ടികളിൽനിന്ന് ഒരുക്കി ഇങ്ങിനെയും ഒരു ക്യൂ നിന്നെയും തെരഞ്ഞെടുത്തു. മധുര വിതരണം നടത്തി. സ്കൂൾ അങ്കണം ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് കുരുത്തോലകളും പച്ചിലകളും കൊണ്ട് അലങ്കരിച്ചു.

പരിസ്ഥിതി ദിനം

വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് നൽകുവാനായി പേപ്പർ പേനകൾ ഉണ്ടാക്കി.
പി ടി എ
2019 20 ലെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ ആറിന് നടത്തി. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം പി ടി എ ഗ്രീൻ പിടിഎ എന്നിവയിലേക്ക് പുതിയ അംഗങ്ങളെ ചേർത്തു. എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് യു എസ് എസ് സാൻസ്ക്രിറ്റ് സ്കോളർഷിപ്പുകൾ നേടിയവരെ ആദരിച്ചു.
വേൾഡ് പോപുലേഷൻ ഡേ
ജനസംഖ്യ നിയന്ത്രിക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ഒരു വിവരണം അവതരിപ്പിച്ചു. പ്ലക്കാർഡുകൾ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
ഹിരോഷിമാ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സുഡാക്കോ കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളെ പഠിപ്പിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി ബാഡ്ജ് മത്സരം നടത്തി. യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു അസംബ്ലിയിൽ സന്ദേശം നൽകി.

സ്കൂൾ ബാൻഡ്

കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒരു ബാൻഡ് ഗ്രൂപ്പ് പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. വിശേഷദിവസങ്ങളിലും വിശിഷ്ടാതിഥികളെ വരവേൽക്കുന്നതിന് സ്കൂൾ അസംബ്ലിയിൽ ബാൻഡ്സെറ്റ് സജീവമായിരുന്നു.
പുനരുപയോഗ ദിനം
പുനരുപയോഗ ദിനത്തോടനുബന്ധിച്ച്  വേസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമ്മിതിയും പ്രദർശനവും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി പതാക നിർമ്മാണം ദേശഭക്തിഗാന മത്സരം സ്വാതന്ത്ര്യ സമര സേനാനികളുടെ ഫാൻസിഡ്രസ് എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിന് ഇത്തരം മത്സരങ്ങൾ അനിവാര്യമായി. ലഡു വിതരണം നടത്തി
പ്രളയബാധിത യോടൊപ്പം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം പ്രളയബാധിത യോടൊപ്പം സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അവരോടൊപ്പം ആഘോഷിച്ചു. അന്നേ ദിനം ദുരിതാശ്വാസ ക്യാമ്പിലെ എല്ലാ കുടുംബങ്ങൾക്കും ആവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.
സെപ്റ്റംബർ 5 അധ്യാപക ദിനം
ഗുരുവന്ദന ത്തോടെ വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപകരെ കുട്ടികൾ ആദരിച്ചു ആശംസകാർഡുകൾ ഉം പൂക്കളും നൽകിക്കൊണ്ട് അധ്യാപകദിന ആശംസകൾ നേർന്നു ആശംസകൾ നേരുന്നു
ഓണാഘോഷം
ആഘോഷം നിർഭരമായ ഓണാഘോഷത്തിന് ഈ വർഷം സാക്ഷിയായി. പുലികളി മാവേലി മലയാളി മങ്ക തുടങ്ങിയ ഫാൻസി ഡ്രസ്സുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഓണപ്പൂക്കളം ഓണസദ്യ ഓണപ്പാട്ട് വഞ്ചിപ്പാട്ട് എന്നിവയും ഓണാഘോഷത്തിന് ഭാഗമായി നടത്തുകയുണ്ടായി.
സ്കൂൾ യൂത്ത് ഫെസ്റ്റിവൽ
2019 20 വർഷത്തെ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 17 18 തീയതികളിൽ നടത്തുകയുണ്ടായി. മത്സരയിനങ്ങൾ ചാർട്ടിൽ ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികളായ വരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്രമേള പ്രവൃത്തി പരിചയമേള
സെപ്റ്റംബർ 19 ആം തീയതി സ്കൂൾതല ശാസ്ത്ര പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. കുട്ടികൾ അവരവരുടെ ശാസ്ത്ര സാങ്കേതിക മികവുകൾ അന്നേ ദിനം പ്രദർശിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അടുത്ത തലത്തിലേക്ക് കൂടുതൽ പരിശീലനം നൽകുകയും ചെയ്തു. യുപി വിഭാഗം സയൻസ് സോഷ്യൽ മേളകളിൽ അഗ്രിഗേറ്റർ 3rd ഉം യുപി വിഭാഗം പ്രവർത്തിപരിചയമേള ക്കി അഗ്രിഗേറ്റർ  2nd ഉം നേടാനായി.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച്  വിദ്യാലയത്തിൽ വിവിധ മത്സരങ്ങൾ നടത്തി.  പ്രസംഗം ഫാൻസി ഡ്രസ്സ് ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി. സേവനവാരം ആദരിച്ചു
ഒക്ടോബർ 9 തപാൽ ദിനം
തപാൽ ദിനത്തോടനുബന്ധിച്ച് കത്തെഴുതൽ മത്സരം നടത്തി. അന്യമായിക്കൊണ്ടിരിക്കുന്ന തപാൽ  പെട്ടികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി തപാൽപെട്ടി നിർമ്മാണ മത്സരം നടത്തി

ഫുഡ് ഫെസ്റ്റ്

ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ബിരിയാണി ഫെസ്റ്റ് കുട്ടികളുടെ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയും അതിൽനിന്നു ലഭിക്കുന്ന ഒരു ചെറിയ വരുമാനം നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനു വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തു

ഗൈഡ്സ്

ഈ വർഷവും ഇൻഡസ്ട്രി ചർ ചടങ്ങിലൂടെ പുതിയ അംഗങ്ങളെ ഗ്രേഡിങ്ങിൽ ചേർത്തു. എല്ലാ വെള്ളിയാഴ്ചയും ഗൈഡ് ക്യാപ്റ്റൻ റെ നേതൃത്വത്തിൽ ഗൈഡ്, ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു. ജില്ലാ തലത്തിൽ നടത്തുന്ന മീറ്റിംഗുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ അതോടൊപ്പം മത്സരങ്ങൾക്കായി ഒരുക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. നവംബർ ഏഴിന് വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ദിനത്തോടനുബന്ധിച്ച് പ്രഭാഷണം സ്കിറ്റ് ക്വിസ് മത്സരം എന്നിവ നടത്തി.
കേരളപ്പിറവി ദിനം
കേരള സംസ്ഥാനം രൂപീകരിച്ച അതിനെക്കുറിച്ചും കേരള സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ എന്ന വിഷയത്തെക്കുറിച്ചുംകേരളപിറവി ദിനത്തിൽ പ്രഭാഷണം നടത്തി.കേരളത്തിന്റെ മാപ്പ് കൊളാഷ് മത്സരം   കേരള ഗാനം  എന്നീ മത്സരങ്ങൾ നടത്തി
ഡിസംബർ 10 മനുഷ്യാവകാശ ദിനം
മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നൈതികം പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ക്രിസ്മസ് ദിനാഘോഷം
ഈ വർഷത്തെ ക്രിസ്മസ് ദിനാഘോഷങ്ങൾ ഡിസംബർ ഇരുപതാം തീയതി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പപ്പാ മത്സരവും പുൽക്കൂട് മത്സരവും നടത്തി.ക്ലാസുകളിൽ ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.

പുതുവത്സര ദിനാഘോഷം

പ്രത്യേക പ്രാർത്ഥനയോടെ പുതുവർഷ ദിനം ആരംഭിച്ചു.2020നെ ചിരാതുകൾ തെളിച്ചു കൊണ്ടും പൂത്തിരി കത്തിച്ചു കൊണ്ടും വരവേറ്റത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.
ജനുവരി 26 റിപ്പബ്ലിക് ദിനം
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഭാഗമായി സ്കൂൾ ഭരണഘടന വിദ്യാർത്ഥികളുടെ സഹായത്തോടെ തയ്യാറാക്കുകയും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ സാധിക്കുകയും ചെയ്തു. പതിവുപോലെ ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശം നൽകി.
വിദ്യാലയം പ്രതിഭയോടൊപ്പം
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ " വിദ്യാലയം പ്രതിഭയോടൊപ്പം" എന്ന എന്ന പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിന്റെ പരിസരത്ത് താമസിക്കുന്നതും ഫുട്ബോൾ പരിശീലകനുമായ ശ്രീ നിധിനെ  ആദരിച്ചു.

സ്കൂൾ വാർഷിക ദിനം 2020 ജൂൺ 29ന് ഈ വർഷത്തെ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കലും ഏഴാം ക്ലാസിൽ നിന്നും വിദ്യാലയത്തിൽ നിന്നും വിടപറയുന്ന കുട്ടികളുടെ കോൺവെക്കേഷൻ സെറിമണി യും നടന്നു. ആഘോഷ പൂർവ്വമായ ബാൻഡ് മേളവും കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളും അന്നേദിവസം ഉണ്ടായിരുന്നു. പഠനരംഗത്തും കലാ-കായിക രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാർഥികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു

വിദ്യാരംഗം കലാ സാഹിത്യ വേദി/ സർഗോത്സവം 2020
ഈ വർഷത്തെ സബ്ജില്ലാതല സർഗോത്സവം 2020 ഈ വിദ്യാലയത്തിലാണ് ആഘോഷിച്ചത്.തൃശ്ശൂർ ഈസ്റ്റ്  AEO യുടെ നേതൃത്വത്തിൽ അതിനോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽ നിന്നും വന്ന കുട്ടികൾക്ക് കലാ-സാഹിത്യ മേഖലകളിലുള്ള ശില്പശാലകൾ നടത്തി. മികവ് തെളിയിച്ച വിദ്യാർഥികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.