സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/പഠനപ്രവർത്തനങ്ങൾ/2017-2018

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 സ്കൂൾ പ്രവർത്തനങ്ങളുടെ ഒരു അവലോകനം

ചിയ്യാരം സെന്റ് മേരിസ് വിദ്യാലയം ഈ ഗ്രാമത്തിൻറെ ഗ്രാമത്തിൻറെ അഭിമാനമാണ് . ഒരു തലമുറയുടെ സമഗ്ര വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ഒന്നിനൊന്നു മികച്ചതാണ് . 2017 -18 എല്ലാ പ്രവർത്തനങ്ങളിലേക്കും നമുക്ക് ഒന്ന് എത്തി നോക്കാം

പ്രവേശനോത്സവം

കുരുന്നു ബാല്യങ്ങളെ അക്ഷര ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരമായി തന്നെ ഉണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശുഭ ചാക്കോ , പി.ടിഎ അംഗങ്ങൾ രക്ഷിതാക്കൾ കുട്ടികൾ എന്നിവർ വളരെ സജീവമായി ഈ പ്രവേശനോത്സവത്തെ വർണാഭമാക്കി. കുട്ടികൾക്ക് സമ്മാനങ്ങളും കളിപ്പാട്ടങ്ങളും നൽകുകയുണ്ടായി.

സ്കൂൾ പി ടി എ

വിദ്യാലയ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഈ വർഷത്തെ പിടിഎ പ്രസിഡണ്ട് ആയി ശ്രീ ഷാജു പി. ആറിനേയും മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി സ്മിതയേയും തിരഞ്ഞെടുക്കുകയുണ്ടായി

സ്കൂൾ പാർലമെൻറ്

സ്കൂൾ ലീഡർ ആയി ആൻമരിയ ഷോബിയേയും പാർലമെൻറ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് നടാനായി വൃക്ഷത്തൈകൾ നൽകുകയും ചെയ്തു പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി

വായനാദിനം

ചിയ്യാരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനാദിനം ഗംഭീരമായി നടത്തുകയുണ്ടായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അന്ന് നടത്തുകയുണ്ടായി. കുട്ടികൾ തയ്യാറാക്കിയ മർമ്മരം എന്ന മാഗസിൻ സമാഹാരം പ്രകാശനം ചെയ്തു . വായനശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ പുസ്തകാസ്വാദനമികവ് കണ്ടെത്തുന്നതിനായി ഒരു എഴുത്തുപെട്ടി വിദ്യാലയത്തിൽ സ്ഥാപിച്ചു. എല്ലാമാസവും ഏറ്റവും നല്ല പുസ്തകാസ്വാദന കുറിപ്പിന് സമ്മാനങ്ങളും നൽകിവരുന്നു

ലഹരി വിരുദ്ധ ദിനം

ജൂണ് 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് നെടുപുഴ പോലീസിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം അവരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്നത് എങ്ങനെയെന്ന് വിശദമായി രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി

ജനസംഖ്യ ദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാവർധന കുറിച്ചും ജീവൻ സംരക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നൽകി

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്ലക്കാർഡുകൾ സഡാക്കോ കൊക്ക് നിർമാണം ചാർട്ട് എന്നിവയുടെ മത്സരം സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു കുട്ടികളുടെ വിവിധ കലാപരിപാടികളും അന്നേദിവസം സംഘടിപ്പിക്കുകയുണ്ടായി

അദ്ധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ എല്ലാ അധ്യാപകരേയും ആദരിക്കുകയും അവർക്ക് ആശംസകാർഡുകൾ നൽകുകയും ചെയ്തു

ഓസോൺ ദിനം

honda ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചിത്രരചനാ മത്സരവും ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നൽകി

ലോക വൃദ്ധ ദിനം

ഒക്ടോബർ 1 ലോക വൃദ്ധദിനത്തിനോടനുബന്ധിച്ച് ഞങ്ങളുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ വൃദ്ധന്മാരെ ആദരിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ഗാന്ധിദർശൻ നേതൃത്വത്തിൽ ക്വിസ് മത്സരം പെൻസിൽ ഡ്രോയിങ് ഫാൻസി ഡ്രസ്സ് ,മത്സരങ്ങൾ നടത്തി

ശിശുദിനം

നവംബർ 14 ശിശു ദിനാഘോഷം വിവിധ കലാപരിപാടികൾ വിദ്യാലയത്തിൽ നടത്തി കുട്ടികൾക്കായി ഫാൻസിഡ്രസ് ,പ്രസംഗം മത്സരങ്ങൾ സംഘടിപ്പിച്ചു

ക്രിസ്മസ്

വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണാഭമായി നടത്തി എത്തി കുട്ടികൾക്കായി പാപ്പാ മത്സരം സ്റ്റാർ മത്സരം എന്നിവ സംഘടിപ്പിച്ചു കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.

ചാവറ ദിനം

വിശുദ്ധ ചാവറ അച്ഛൻറെ തിരുനാൾ ദിനം ജനുവരി 3 ഇന്ന് വളരെ നന്നായി വിദ്യാലയത്തിൽ നടത്തി കുട്ടികളുടെ പ്രസംഗ മത്സരം ടാബ്ലോ ക്വിസ് എന്നിവ ഇതിനോടനുബന്ധിച്ച് നടത്തി

ക്ലബ്ബ് ആക്ടിവിറ്റീസ്

.വിദ്യാലയത്തിൽ മാത്സ് ,സയൻസ് ,സോഷ്യൽ , ഇംഗ്ലീഷ് . മലയാളം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നടത്തി കൊണ്ടുപോകുന്നുണ്ട്.സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ ശാസ്ത്ര പ്രവർത്തനങ്ങളും ശാസ്ത്രമേളയിലും സംഘടിപ്പിച്ചു വരുന്നു.വിവിധ ദിനാചരണങ്ങളും ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു വരുന്നു

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് , ഭരണഘടനാ ദിനം തുടങ്ങിയ നിരവധി ദിനാചരണങ്ങൾ നടത്തി വരുന്നു .വിദ്യാർഥികളുടെ സാമൂഹികമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്

മാത് സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത മേളയും വിദ്യാലയത്തിലെ മറ്റ് ഗണിതസംബന്ധിയായ ദിനാചരണങ്ങളും നടത്തിവരുന്നു.ഈസ്റ്റ് ഉപജില്ലയിലെ മികച്ച ഗണിത ക്ലബ്ബിനുള്ള സമ്മാനവും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി.

മലയാളം ക്ലബ്ബിൻറെയും ഇംഗ്ലീഷ് ക്ലബ്ബിൻറെയും നേതൃത്വത്തിൽ ഭാഷ പോഷണത്തിന് ആവശ്യമായ പ്രവർത്തനങ്ങളും നടന്നുവരുന്നു.സ്കൂൾ അസംബ്ലി നടത്തുന്നതും ഇവയിലെ അംഗങ്ങളാണ്.

വിദ്യാലയത്തിലെ ശാസ്ത്രമേള സ്പോർട്സ് യൂത്ത് ഫെസ്റ്റിവൽ എന്നിവ സമുചിതമായി കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തപ്പെടുകയുണ്ടായി വിജയികളായവർക്ക് സമ്മാനങ്ങളും നൽകി

സ്കൂൾ ഗൈഡ് ഗ്രൂപ്പിൻറെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു

കുട്ടികളിൽമൂല്യബോധം വളർത്തുന്നതിനായി വാല്യൂ ഓറിയൻറൽ ആയിട്ടുള്ള ഒരുപാട് പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുന്നു കുട്ടികൾക്കായുള്ള ഏകദിന ക്ലാസ്സുകൾ ,മോറൽ സയൻസ് ക്ലാസുകൾ,കൗൺസിലിംഗ് സൗകര്യങ്ങൾ അവൾ എന്നിവ നടത്തിവരുന്നു

ആനുവൽ ഡേ

ഈ വർഷത്തെ ആനുവൽ ഡേ വർണാഭമായി തന്നെ നടത്തുകയുണ്ടായി ഞങ്ങളുടെ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ശുഭ ചാക്കോയുടെ യാത്രയയപ്പും ഈ വാർഷികാഘോഷത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികളുടെ കലാപരിപാടികളും പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഈ വർഷത്തെ വാർഷിക ആഘോഷത്തിന് മാറ്റേകി..

Best School Award

2017 -18 ലെ ഞങ്ങളുടെ വിദ്യാലയത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ അംഗീകാരമായി ഈ വർഷത്തെ തൃശ്ശൂർ ഈസ്റ്റ് ഉപ ജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിനാണ് ലഭിച്ചത് .ഈ വിദ്യാലയത്തിന് ഈപുരസ്കാരം നേടി തരാനായി പ്രയത്നിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ശുഭ ചാക്കോക്കും എല്ലാ അധ്യാപകർക്കും പിടിഎ അംഗങ്ങൾക്കും എല്ലാ രക്ഷിതാക്കൾക്കും എല്ലാ വിദ്യാർത്ഥികൾക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.