സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മഹാമാരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ


ആനന്ദമേറും വസന്തങ്ങളെങ്ങോ പോയ്
പുഞ്ചിരി തൻ തിരുനാളമെങ്ങോ പോയ്
ദുഃഖമാം ഇരുൾതൊപ്പി മൂടുകയാണോയി
സുന്ദര സുരഭില ലോകമാകെ.

മർത്യനേം മൃത്യുവേം ഏകയാക്കീടുമീ
മഹാമാരി എന്തേ ഇന്നു വന്നു.
കൊറോണ എന്നൊരു ഭീകരനവൻ
ഇത്തിരിക്കുഞ്ഞൻ വൈറസവൻ.
ഇത്തിരിക്കുഞ്ഞനാം കൊറോണയിന്ന്
ഒത്തിരിപ്പേരിൽ ഒഴുകിയെത്തി.

ശുചിത്വമെങ്ങും വിചിത്രമായൊരീകാലത്ത്
ത്വജിച്ചിടല്ലേ കൂട്ടരേ നിങ്ങൾ.
ജനജീവിതത്തെ നശ്വരമാക്കുമീ ഭീകരനെയിന്ന്
തുരത്തിടാം ഒരുമയോടെ.
ഭയമല്ല കൂട്ടരേ വിജയം തൻ ലക്ഷ്യം.
കൈകൾ കഴുകാം മാസ്ക് ധരിക്കാം
കോവിഡിനെ പ്രതിരോധിക്കാം.

രോഗ പ്രതിരോധശേഷിയുമായീ ഭീകരനെഭയപ്പെടുത്താം.
ഓരോ നിമിഷവും അമൂല്യമാണെന്ന്
ശ്രവണങ്ങളെ ഓതി പഠിപ്പിക്കാം.
ജാഗ്രതയോടെ മുന്നേറിടാം
ജനജീവനുകളിൽ തണലേകിടാം.
ശാരീരിക അകലം സാമൂഹ്യ ഒരുമ
നാടിൻ സുരക്ഷാ ലക്ഷ്യമെന്നും.

വീണ്ടെടുക്കാം വീണ്ടും വേദനയില്ലാത്ത
കരുത്തായ നാടിനെ.
വ്യാജ വാർത്തകൾ വെടിഞ്ഞു കൂട്ടരെ
വിവര ശുചിത്വം പാലിച്ചിടാം.
നമ്മുടെ ജീവൻ
നമ്മുടെ കരങ്ങളിൽ.
ചെറുപടികളോരോന്നും വലുതായുയർത്താമീ
മഹാമാരിയിൽ....
തുരത്തിടാമീ മഹാമാരിയെ എന്നന്നേക്കുമായ്.

 

സൈറ.എൻ.ബാബു
7 D സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത