സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ,   കൊരട്ടി   സ്ഥിതി ചെയ്യുന്നു.

                    ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.

പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ  40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന  ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ  1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം  ആരംഭിച്ചു.

    സ്കൂൾ ആരംഭിച്ച വർഷങ്ങളിൽ 1 ഉം 2 ഉം ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കേവലം ഓലഷെഡിൽ ആരംഭിച്ച വിദ്യാലയം കോൺക്രീറ്റ് കെട്ടിടത്തിലേക്കുള്ള മാറ്റത്തിന് നാന്ദികുറിക്കാൻ സഹായിച്ചത്  പൂർവ്വ വിദ്യാർത്ഥിയായ സെലിൻ പൈനാടത്ത്, മാനേജ്മെൻറ് എന്നിവരുടെ സഹായം കൊണ്ടാണ്.  100 വർഷം പൂർത്തിയാക്കിയ വിദ്യാലയം കൊരട്ടി ഗ്രാമപഞ്ചായത്തിൽ  സ്ഥാപിതമായ രണ്ടാമത്തെ വിദ്യാലയ വിദ്യാലയമായി നിലകൊള്ളുന്നു.

കൊരട്ടി പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പരിസരം മുടപുഴ എന്ന പേരിൽ അറിയപ്പെടുന്നു.സ്കൂളിൻറെ അരികിലൂടെ ഒഴുകുന്ന ഒരു കനാലും ഡാമും ഉള്ളതുകൊണ്ടാണ് ഈ പേര് കൈവന്നത്.

കേവലം 2 ക്ലാസുകളിലായി ആരംഭിച്ച ഈ വിദ്യാലയത്തിന് പുരോഗതി അതിശീഘ്രം ആയിരുന്നു.ക്രമേണ ഒന്നു മുതൽ നാലു വരെയുള്ള  കുട്ടികൾക്ക് പ്രവേശനം നൽകി. ഓരോ ക്ലാസ്സും 4 ഡിവിഷൻ വീതമായി ഏകദേശം 16 ക്ലാസുകൾ ഉണ്ടായി.

          1980 കാലഘട്ടത്തോടെ ഈ പ്രദേശങ്ങളിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിക്കാൻ തുടങ്ങി.സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ പടുമുത്തശ്ശിക്ക് കുട്ടികളെ കിട്ടാൻ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. കേവലം നാലു ക്ലാസുകളിലായി കുട്ടികളുടെ എണ്ണം കുറഞ്ഞു.അധ്യാപകർക്ക് പലർക്കും ട്രാൻസ്ഫർ ആയി  പോകേണ്ടി വന്നു.പല    പൂർവ്വ വിദ്യാർത്ഥികളും സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി സാമ്പത്തിക സഹായം നൽകുന്നുണ്ട്.

       ആദ്യത്തെ പ്രധാന അദ്ധ്യാപകനായ സെബാസ്റ്റ്യൻ മാസ്റ്ററിനു ശേഷം ശ്രീ. എൻ. ഒ.ഔസേപ്പ് മാസ്റ്റർ, വർക്കി മാസ്റ്റർ, പാപ്പു മാസ്റ്റർ,  സി.ജെ. റോസി ടീച്ചർ, ആഗ്നസ് ടീച്ചർ, കെ.ജെ. മേരി ടീച്ചർ, വി. ഒ. മറിയം ടീച്ചർ, പോളി മാസ്റ്റർ, ഫിലോമിന ടീച്ചർ, തുടങ്ങിയവർ സ്തുത്യർഹമായസേവനത്തിനുശേഷംസേവനത്തിിനുശേഷം ഈ സ്കൂളിൽ നിന്ന് വിരമിച്ച വരാണ്.വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപികയായി ചാർജ് വഹിക്കുന്നത് ശ്രീമതി  ജോയ്സി ടീച്ചറാണ് . ടീച്ചറെ കൂടാതെ മറ്റ് 3 അധ്യാപക മാർ കൂടി ഇവിടെ സേവനം അനുഷ്ഠിക്കുന്നു.നാല് ഡിവിഷനുകളിലായി 35  കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടാതെ നഴ്സറി ക്ലാസും

പ്രവർത്തിക്കുന്നു.

സ്കൂളിൻറെ  വളർച്ചയിൽ ഈ പരിസരവാസികളുടെ പങ്ക് വളരെ സ്തുത്യർഹമാണ്. സ്കൂളിൻറെ വളർച്ചയിൽ ഈ പരിസര വാസികളുടെ പങ്ക് വളരെ സ്തുത്യർഹമാണ്. സ്കൂളിന്റെ വളർച്ച തങ്ങളുടേതു കൂടിയാണ് എന്ന് കരുതുന്ന ഇവർ സ്കൂളിന്റെ ഓരോ ചെറിയ പരാപടികളിൽ പോലും സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നു.

  ഒരു എൽ.പി.സ്കൂളിന് ആവശ്യമായ എല്ലാ ബാഹ്യ സൗകര്യങ്ങളും ഈ വിദ്യാലയത്തിന് ഇ കൈവരിക്കുവാൻ  സാധിച്ചിട്ടുണ്ട്.ഭേദപ്പെട്ട  ഒരു  ലൈബ്രറി കുട്ടികളിലെ വായനാശീലം ഒരു പരിധിവരെ വളർത്താൻ സാധിച്ചിട്ടുണ്ട്.കുട്ടികൾക്ക്  ആവശ്യമായ  ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങൾ, സ്കൂളിലെ ജലത്തിന്റെ ആവശ്യത്തിത് ഇലക്ട്രിക് മോട്ടോർ വാട്ടർ സപ്ലൈ എന്നിവയും ഉണ്ട്. ഉച്ച ദക്ഷണം പാകപ്പെടുത്തുവാനുള്ള അടുക്കള, പാത്രങ്ങൾ തുടങ്ങിയവയും ആവശ്യത്തിനുണ്ട്. പി.ടി.എ. കമ്മറ്റിയുടെ സജീവ പ്രവർത്തനങ്ങൾക്കെല്ലാം കൂടായി നിൽക്കുന്നു. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും കുട്ടികൾ ധാരാളമായിട്ടുള്ള ഈ സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം വളരെ ഭംഗിയായി നടക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിൽ നിന്നും ജില്ല പഞ്ചയത്തിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് ഉച്ചക്കഞ്ഞി വിതരണംവളരെ ഭംഗിയായി നടത്താൻ സാധിക്കുന്നത്. പ്രത്യേക ആഘോഷ അവസരങ്ങിൽ കുട്ടികൾക്ക് അരി വിതരണം നൽകി വരുന്നു.

കുട്ടികളു അച്ചടക്കത്തിന്റെ ഭാഗമായി സ്കൂൾ യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്. അർഹരായ കുട്ടികൾക്ക് എല്ലാ വർഷവും സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. കുട്ടികളുടെ ആരോഗ്യ പരിപാലത്തെ ഉദ്ദേശിച്ച് ഹെൽത്ത് ക്ലബ്ബ് രൂപികരിച്ചിട്ടുണ്ട്. ശുചിത്വ ക്ലാസ്സുകൾ നൽകാനും പോസ്റ്ററുകൾ തയ്യാറാക്കാനും  ഹെൽത്ത് ക്ലബ് അംഗങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളിൽ പ്രകൃതിയോടും പ്രപഞ്ച രഹസ്യങ്ങൾ ളോടും താല്പര്യം ജനിപ്പിക്കുവാൻ സയൽസ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നു. കൊച്ചു ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ഈ ക്ലബ്ബിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു.

   ഉപജില്ല ബാലകലോത്സവത്തിനും കായിക മത്സരങ്ങൾക്കും ഈ സ്കൂളിൽ നിന്നും കുട്ടികളെ അയക്കുകയും ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്. ആദ്യം കാലo തൊട്ട് കലാകായിക രംഗങ്ങളിൽ വളരെ താൽപര്യം കാണിക്കുന്ന അധ്യാപകരും രക്ഷാകർത്താക്കളും തങ്ങളുടെ കുഞ്ഞുങ്ങളെ ഉന്നതിയിലേക്ക് ഉയർത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രവർത്തി പരിചയമേള, സയൻസ് എക്സിബിഷൻ തുടങ്ങിയ മത്സരങ്ങൾക്കും ഇവിടുത്തെ കുട്ടികൾക്ക് സമ്മാനങ്ങർ ലഭിക്കാറുണ്ട്.S.S.A. യുടെ ഭാഗമായി വർക്ഷം തോറും കിട്ടുന്ന ടീച്ചർ ഗ്രാന്റും സ്കൂൾ ഗ്രാന്റും വിനിയോഗിച്ച് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, പഠന സഹായികൾ, സ്കൂൾ മനോഹരമാക്കുന്നതിനുളള സാഹചര്യം ഒരുക്കൽ എന്നിവ ചെയ്തു വരുന്നു.

S.S.A.യുടെ ഭാഗമായുള്ള വിത്തും കൈക്കോട്ടും പദ്ധതിയനുസരിച്ച് സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും കുട്ടികളുടെ ഉച്ചദക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. 'മികവുകളുടെ വ്യാപനം' പദ്ധതിയുടെ ഭാഗമായി കുട്ടികളെ ചോക്ക് നിർമ്മാണം ചന്ദനത്തിരി നിർമ്മാണം എന്നിവ പരിശീലിപ്പിച്ചു വരുന്നു.

        2005 - 06 അധ്യയന വർഷത്തിൽ മുൻ എം.എൽ.എ. പ്രൊഫ. സാവിത്രി ലക്ഷമണൻ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് അടുക്കള കെട്ടിടം നിർമ്മിച്ചു നൽകുകയുണ്ടായി. കുട്ടികൾക്ക് പഠിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടറുകളും സ്കൂളിന് ലഭിച്ചു.

        സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സഹകരിക്കുന്ന നല്ലൊരു രക്ഷാകർത്തൃ സംഘടന ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മദർ പി.ടി.എയും പ്രവർത്തിക്കുന്നുണ്ട്. അധ്യാപകരുടേയും നാട്ടുകാരുടേയും മറ്റു സംഘടനകളുടെയും വിദ്യാർത്ഥികളുടേയും സഹകരണം കൊണ്ട് സെന്റ്.മേരീസ് എൽ.പി.സ്കൂൾ ഉന്നതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങൾ വസിക്കുന്ന വലിയ ഒരു പ്രദേശത്തിന്റെ അറിവിന്റെ  കെടാവിളക്കായി ശോഭിക്കുന്ന ഈ സരസ്വതി നിലയം നവതി കഴിഞ്ഞ് നൂറ്റാണ്ട് പിന്നിട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം