സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

രാഷ്ട്രീയ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു ഭൂമിയുടെ നിലനിൽപ്പിനു തന്നെ അതു ഭീഷണിയാകുന്നു മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് സസ്യവർഗവും ജന്തുവർഗവും ജീവിക്കുന്നത്. ഒന്നിനും ഒറ്റപ്പെട്ട് ജീവിക്കാനാവില്ല ഒരു സസ്യത്തിന്റെ നിലനിൽപിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യ ആശ്രയത്തിലൂടെ ജീവിക്കുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുന്നു.

പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും ഏൽക്കാതെ ജീവിക്കാൻ അവന് കഴിയില്ല. ആധുനിക ശാസ്ത്രത്തിൽ മനുഷ്യൻ പ്രകൃതിയെ അവന്റെ വരുതിയിലാക്കി എന്ന് അഹങ്കരിച്ചു. ചൂടൽ നിന്ന് രക്ഷനേടാനാടി തണുപ്പും തണുപ്പിൽ നിന്ന് രക്ഷനേടാനായി ചൂടും അവൻ കൃത്രിമമായി ഉണ്ടാക്കി. അണകെട്ടി വെള്ളം നിർത്തുന്നതും അപ്പാർട്ടുമെന്റുകൾ ഉയർത്തി പ്രകൃതിക്ക് ദുരന്തം സൃഷ്ടിക്കുകയും വനം വെട്ടി വെളുപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. സുനാമി, മലയിടിച്ചിൽ, ഉരുൾപൊട്ടൽ ഇവയെയെല്ലാം മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരുന്നു.

ശബ്ദ മലിനീകരണം, അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം, ജല മലിനീകരണം എന്നിവയാണ് പരിസ്ഥിതിക്കു ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങളാണ്. പ്ലാസ്റ്റിക് പോലുള്ള ഖരപദാർത്ഥങ്ങളും വലിച്ചെറിയുന്ന പാഴ് വസ്തുക്കളും മണ്ണിനെ ദുഷിപ്പിക്കുന്നു.

ജൈവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന് കഴിയും വൻ വ്യവസായ ശാലകൾ പുറത്തുവിടുന്ന പുകപരിസ്ഥിതിയെ മലിനമാക്കുന്നു. ഡെങ്കിപനി, ചിക്കൻ ഗുനിയ പോലുള്ള രോഗങ്ങൾ പടരുന്നതും മാലിന്യത്തിൽ നിന്നു തന്നെയാണ്. വനനശീകരണം കേരളത്തിന്റെ ജൈവ ഘടനയെ തന്നെ മാറി മറിക്കുന്നു. വനസംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് ഇതിനെ തടയാൻ കഴിയൂ.

മനുഷ്യൻ കൃഷിയുടെ അളവ് കുറച്ചു. എന്നാൽ കൃഷി ചെയ്യുന്നവരാകട്ടെ ലാഭമോഹത്തിലായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു പരിസ്ഥിതിക്ക് ഏൽക്കുന്ന വലിയ ദോഷമാണ് ഇത്. ജൈവ വളങ്ങൾ ഉപയോഗിക്കുകയും രാസ കീടനാശിയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരമാകുകയുള്ളൂ സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യർ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ് ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നത് എന്നോർക്കണം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

അനന്യ പി എൽ
4 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം