സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/ഞങ്ങൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ അതിജീവിക്കും

മഴയത്തു പൊന്തി ഒരു നേർത്ത കുമിളയോ നീ....
കാലത്തിനതീതമായി പായുന്ന മുകുളമോ നീ ....
മർത്ത്യൻ മനുഷ്യനെന്നഹം മായ്ക്കുവാൻ കച്ചകെട്ടി വന്നതോ നീ...
കീഴടങ്ങില്ല ഞാൻ ,
ഞാനിന്നു ഞാനല്ലത് ഞങ്ങളിലേക്കായി
നാടിന്റെ നന്മയ്ക്കായി നാനാജാതി ഭേദിച്ച്
ഒന്നായി മാറിയ ജഗത്തിൽ
തൃക്കണ്ണിലൂടെ ജ്വലിക്കുമൊരു
രശ്മിയെന്നപോലെ പോലെ ഇന്നെന്റെ
ശാസ്ത്രലോകം സർവ്വസംഹാരിയെ
പിടിച്ചു കെട്ടുവാൻ മാലാഖമാരെ
കൂട്ടുപിടിച്ചത് നീ അറിഞ്ഞോ കൊറോണ യേ
തമ്പുരാൻ വാഴുന്ന എന്നഹത്തിൽ
തങ്ങുവാൻ പോരുന്ന പവിത്രത നീ യർഹിക്കുന്നില്ല പാരിടത്തിൽ

അൻസ. ടി.ആർ
2 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത