സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/നാഷണൽ കേഡറ്റ് കോപ്സ്
NCC NAVAL UNIT
ചെല്ലാനം സെൻമേരിസ് ഹൈസ്കൂളിൽ 2019 മുതൽ 7 കേരള നേവൽ യൂണിറ്റ് എൻസിസിയുടെ കീഴിൽ എൻസിസി നേവി വിംഗ് പ്രവർത്തിച്ചുവരുന്നു. ഓരോ വർഷവും 25 കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കുന്നു. വിവിധ പരിശീലന സെഷനുകൾക്കൊപ്പം ഡ്രില്ലും സാമൂഹ്യ സേവന പ്രവർത്തനങ്ങളും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാർത്ഥികളുടെ ആവേശഭരിതമായ പങ്കാളിത്തം ഓരോ പ്രവർത്തനങ്ങളിലും ഉണ്ട്. ഇത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അച്ചടക്കം നേതൃത്വം ദേശസ്നേഹം എന്നിവ കുട്ടികളിൽ വളർത്തുന്നതിനും ഉള്ള മികച്ച വേദിയാക്കി നമ്മുടെ വിദ്യാലയത്തെ മാറ്റുന്നു.
കലാ അധ്യാപകൻ ശ്രീ. ജോമോൻ ഫ്രാൻസിസ് എൻ സി സി ചുമതല വഹിക്കുന്നു