കൊറോണയെ തുരത്തുവാൻ
നമ്മളൊത്തു ശ്രമിക്കണം.
പുറത്തൊന്നും കറങ്ങിടാതെ
വീട്ടിൽ മാത്രം ഇരിക്കണം.
കൈയ്യും മുഖവും എപ്പോഴും
വൃത്തിയായി കഴുകണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈകൾ വച്ച് മറയ്ക്കണം.
നമ്മുടെ സുരക്ഷയ്‍ക്കായ്
പ്രയത്നിക്കുന്ന ഡോക്ടർമാർക്കും
നേഴ്‍സുമാർക്കും പോലീസുകാർക്കും
കൊടുക്കണം ബിഗ് സല്യൂട്ട്.