സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ കാഴ്ച്ചപ്പാട്
കാഴ്ച്ചപ്പാട്
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവൻ ഭയം ജനിപ്പിച്ച് മുന്നേറുന്ന കൊറോണ വൈറസ് ഒരാളിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്കു ശേഷമാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.ശരീരം വേദന,മൂക്കൊലിപ്പ്,തൊണ്ടവേദന,ശ്വാസതടസ്സം തുടങ്ങി യവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെടുകയും പ്രത്യേക നിരീക്ഷണത്തിൽ ആകുകയും വേണം. സ്വയം നിയന്ത്രിച്ച് വീട്ടിൽ കഴിയുക,സാമൂഹ്യാകലം പാലിക്കുക,ഇടയ്ക്കിടെ കൈകൾ കഴുകുക,മാസ്ക് ഉപയോഗിക്കുക തുടങ്ങിയവയാണ് ഈ ഭീകരനെ തുരത്താനുള്ള പ്രധാന മാർഗ്ഗങ്ങൾ. സർക്കാരിനോടു ചേർന്നു നിന്നു കൊണ്ട് നമുക്ക് നാടിന്റെ സുരക്ഷയ്ക്കായി പട നയിക്കാം.യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർത്തവ്യ നിർവ്വഹണത്തി ലേർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരേയും,നിയമപാലകരേയും,മാധ്യമങ്ങളേയും നമുക്ക് നന്ദിയോടെ സ്മരിക്കാം.ഒപ്പം ചുറ്റുവട്ടത്ത് ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ ഓർക്കാം.മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു കൊണ്ട് നമുക്ക് പച്ചക്കറി കൃഷി ആരംഭിക്കാം.വാഹനങ്ങൾ നിരത്തിലിറങ്ങാത്തതു കൊണ്ട് മാലിന്യം അകന്ന അന്ത രീക്ഷവും നമ്മൾ ലോക്ക് ഡൗൺ ആയതുകൊണ്ട് നൈർമ്മല്യം വീണ്ടെടുത്ത നദികളേ യും ഓർക്കാം."ലോകാ സമസ്താ സുഖിനോ ഭവന്തു”...വീട്ടിലിരിക്കൂ കൊറോണയെ തുരത്തൂ.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം