സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/സത്യസന്ധത

Schoolwiki സംരംഭത്തിൽ നിന്ന്
സത്യസന്ധത

സാമാന്യം ഒരു വലിയ നഗരത്തിലായിരുന്നു സുമയുടെ വീട്.അച്ഛനും അമ്മയും അവളെ വളരെ സ്നേഹിച്ചിരുന്നു.എന്താവശ്യപ്പെട്ടാലും അവളുടെ അച്ഛനും അമ്മയും അത് അപ്പോൾ തന്നെ അവൾക്കു വാങ്ങിക്കൊടുക്കുമായിരുന്നു.അവൾ തന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്തു പോന്നു. പഠനത്തിൽ മികവു പുലർത്തിയിരുന്ന അവൾ എല്ലാവരോടും വിനയത്തോടും സ്നേഹത്തോടും കൂടി പെരുമാറിയിരുന്നു.ഒരിക്കൽ സ്ക്കൂളിലേക്കു പോകുന്ന വഴിയിൽ ഒരു കൂട്ടം കുട്ടികളെ കണ്ടു. കാര്യമറിയാനായി ചെന്ന സുമ ആ കൂട്ടത്തിൽ തന്റെ കൂട്ടുകാരി ജ്യോതിയെയും കണ്ടു.ജ്യോതിയുടെ പുതിയ പേനയായിരുന്നു അവിടത്തെ സംസാര വിഷയം.മനോഹരമായ ആ പേന ഒന്നെഴുതി നോക്കാൻ തരുമോ എന്ന് സുമ ചോദിച്ചു.അപ്പോഴേക്കും മണിയടിച്ചതി നാൽ അവർ ക്ലാസ്സിലേക്കു നടന്നു.അസ്സംബ്ലിക്കായി താഴേക്കു പോകുമ്പോഴാണ് ചോക്ക് എടുക്കാൻ ടീച്ചർ സുമയോടു പറഞ്ഞത്.തിരിച്ച് ക്ലാസ്സ് റൂമിലെത്തിയ സുമ ഒരിക്കൽ കൂടി ആ പേന കാണാൻ ആഗ്രഹിച്ചു.ജ്യോതിയുടെ ബാഗിൽ നിന്ന് പേനയെടുത്ത് കൊതിയോടെ നോക്കി നിന്ന സുമയ്ക്ക് അതു സ്വന്തമാക്കണമെന്നു തോന്നി.പെട്ടന്ന് ക്ലാസ്സിലേക്ക് ആരോ വരുന്നു എന്ന് മനസ്സിലാക്കിയ സുമ പേന പെട്ടന്ന് പോക്കറ്റിലിട്ടു.ക്ലാസ്സിലേക്കു വന്ന ശ്രുതിയെ ഒന്നു നോക്കി സുമ താഴേക്കു പോയി.അസ്സംബ്ലി കഴിഞ്ഞു തിരിച്ചെത്തിയ ജ്യോതി ബാഗിൽ പേന കാണാതെ കരയാൻ തുടങ്ങി.കാര്യമറിഞ്ഞ ടീച്ചർ എല്ലാ കുട്ടുകളോടും മാറിമാറി ചോദിച്ചു എങ്കിലും കണ്ടില്ലായെന്ന മറുപടിയാണ് കിട്ടിയത്.എല്ലാ കുട്ടികളും അസ്സംബ്ലിക്കു പോയപ്പോൾ ക്ലാസ്സിലുണ്ടായത് ശ്രുതിയാണെന്ന് എല്ലാവരും പറഞ്ഞു.ടീച്ചർ നിരപരാധിയായ ശ്രുതിയെ ഒരു പാടു ചോദ്യം ചെയ്തു.കരഞ്ഞു പറഞ്ഞിട്ടും ആരും അതു കേട്ടില്ല.നാളെ സത്യ പറയണം എന്നു പറഞ്ഞ് ടീച്ചർ തല്ക്കാലം ശ്രുതിയെ വിട്ടു.ഭയന്നു പോയ സുമ പേന മറച്ചു വച്ചതല്ലാതെ സത്യം ആരോടും പറഞ്ഞില്ല.കുറ്റബോധത്താൽ സുമ വേദനിക്കാൻ തുടങ്ങി.തിരികെ വീട്ടിലെത്തിയ സുമയ്ക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.രാവിലെ ടീച്ചർ ശ്രുതിയോടു വീണ്ടും ചോദിച്ചു തുടങ്ങിയപ്പോൾ കയിൽ പേനയുമായി സുമ ടീച്ചറുടെ അടുത്തെത്തി.നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.ഭയന്നിട്ടാണ് ഒന്നും പറയാതിരുന്നതെന്നു പറഞ്ഞ് അവൾ എല്ലാവരോടും മാപ്പ് ചോദിച്ചു.വൈകിയെങ്കിലും സത്യം തുറന്നു പറഞ്ഞ സുമയെ ടീച്ചർ അഭിനന്ദിച്ചു.

സഫിയ എലിസബത്ത് എൻ.എം.
5B സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ