ധരണിയിലെന്നുടെ പാദം പതിഞ്ഞിടും മുന്നേ
എന്നെയും ചുമന്നു നടന്നവളെന്നമ്മ
ആദ്യാക്ഷരങ്ങൾ അറിഞ്ഞിടും മുൻപ് ഞാൻ
ആദ്യം പഠിച്ചൊരു വാക്കണമ്മ
പ്രാണൻ പറിക്കുന്ന വേദന തിന്നവളെനിക്കായി
ഞാൻ തിരികെയെത്തിടാൻ വൈകീടുകിൽ
ഉമ്മറപ്പടിമേലെ അവളിരിപ്പു
മുപ്പത്തിമുക്കോടി ദൈവങ്ങളിയുലകിൽ
ഉണ്ടെന്നു മാലോകർ ചൊല്ലിടുന്നു എങ്കിലും ഞാൻ
കൈതൊഴും എന്നുടെ ദൈവത്തെ
എന്നെ ഞാനാക്കിയ എന്റെ പൊന്നമ്മയെ