സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്ന് പൊട്ടിപുറപ്പെട്ട് ഇന്ന് ലോകത്തെ ആകെ പിടിച്ചു കുലുക്കി ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചിട്ടള്ളതും ആളുകളിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതായ ഒരു മഹാമാരിയാണ് കോവിഡ് 19. ഈ വൈറസ് മുഖ്യമായും ശ്വാസനാളിയെയാണ് ബാധിക്കുന്നത്. 2019 ഡിസംബർ മാസത്തിലാണ് ഈ വൈറസ് സ്ഥിരീകരിക്കുന്നത്. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായതു പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഈ മഹാമാരിയെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ യാണ് ഇപ്പോൾ നൽകുന്നത്. ഈ വൈറസ് കൂടുതലായി പിടിമുറുക്കിയിരിക്കുന്നതു വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലാണ്. സാനിട്ടയ്‌സറും ഹാൻഡ് വാഷും ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും രോഗ വ്യാപനം പ്രതിരോധിക്കാൻ സാധിക്കും. ലോകത്തിനു തന്നെ മാതൃകയായി കേരളം ഈ മഹാമാരിയെ നല്ല രീതിയിൽ അതിജീവിക്കുന്നു. നമുക്ക് ഒരോരുത്തർക്കും ഈ മഹാമാരിയെ പ്രതിരോധത്തിലൂടെ അതിജീവിച്ചു നമ്മുടെ നാടിനെ സുരക്ഷിതത്വത്തിലേക്കു നയിക്കാം....

ആദിത്യ വിനോയ്
7 A സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം