സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/2018-19

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 1 നു ഹെഡ്‌മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് നിർവ്വഹിച്ചു . അതിനു ശേഷം കൈറ്റ് മാസ്റ്റർ സിബി സെബാസ്റ്റ്യൻ സാറിന്റെയും കൈറ്റ് മിസ്ട്രസ് സിസ്റ്റർ റാണിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി നൈസിമോൾ ചെറിയാൻ ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി ജോസ് തോമസിനെയും ഡെപ്യൂട്ടി ലീഡറായി ജോസഫ് ജോസിനെയും തിരഞ്ഞെടുത്തു.

സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മാസ്റ്ററിന്റെയും മിസ്ട്രസിന്റെയും നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ,വെബ് ടി.വി. എന്നിവയിൽ വിദഗ്ദപരിശീലനം നൽകപ്പെടുന്നു.

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണം
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കു് പരിശീലനം സംഘടിപ്പിച്ചു. അവരുടെ നേതൃത്വത്തിൽ മറ്റു ഹൈസ്ക്കൂൾ ക്ലാസുകളിലെ ഹൈടെക് ക്ലാസ്സ് സംരക്ഷണചുമതലയുള്ള കുട്ടികൾക്കും പരിശീലനം നടത്തി.

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതി

ചെയർമാൻ - ശ്രീ. ബേബി തൊണ്ടാംകുഴി

കൺവീനർ - ശ്രീ. ജോർജ്ജുകുട്ടി ജേക്കബ്

വൈസ് ചെയർമാൻമാർ - ലൗലി ഷീൻ ,സിനി ഓസ്റ്റിൻ

ജോയിന്റ് കൺവീനർമാർ - ശ്രീ. സിബി സെബാസ്റ്റ്യൻ‌‌ (കൈറ്റ് മാസ്റ്റർ) , സി. റാണി മാത്യു (കൈറ്റ് മിസ്റ്റ്രസ്)

സാങ്കേതിക ഉപദേഷ്ടാവ് - നൈസിമോൾ ചെറിയാൻ

കുട്ടികളുടെ പ്രതിനിധികൾ - ജോസ് തോമസ് , ജോസഫ് ജോസ്


ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന ക്യാമ്പ് 2018 ഓഗസ്റ്റ് 11-ാം തിയതി ശനിയാഴ്ച എസ്. ഐ. റ്റി. സി. ശ്രീമതി നൈസിമോൾ ചെറിയാന്റെയും കൈറ്റ് മാസ്റ്റർ സിബി സെബാസ്റ്റ്യൻ സാറിന്റെയും കൈറ്റ് മിസ്ട്രസ് സിസ്റ്റർ റാണിയുടെയും നേതൃത്വത്തിൽ നടന്നു. റീജിയണൽ കോ-ഓർഡിനേറ്റർ ജയകുമാർ സാറിന്റെയും മാസ്റ്റർ ട്രെയിനർ നിധിൻ സാറിന്റെയും സന്ദർശനം കുട്ടികൾക്ക് പ്രോത്സാഹനമായി.