സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
125 വർഷം പഴക്കവും പാരമ്പര്യവും ചരിത്രവും ഉള്ള സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ലൈബ്രറി അനേകം മഹാരഥന്മാർക്ക് രൂപം നൽകിയ ഒന്നാണ്. അനേകം വിദ്യാർത്ഥികൾ ഈ ലൈബ്രറിയിൽ ഇരുന്ന് വായിച്ച് തങ്ങളുടെ ജീവിതം വാനോളം ഉയർത്തിയവരാണ്. അവരിൽ ഇൻഡ്യയുടെ മുൻപ്രസിഡണ്ട് ഡോ. കെ.ആർ. നാരായണൻ പോലും ഉൾപ്പെടുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ശ്രീ. കെ വി. ജോർജ്ജിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഈ ഗ്രന്ഥശാല സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന് അഭിമാനിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കന്നത്.വിവിധ വാല്യങ്ങളായുള്ള സർവ്വവിജ്ഞാനകോശങ്ങളും വിവിധ ഭാഷാപഠനങ്ങൾക്ക് സഹായിക്കുന്ന ഡിക്ഷണറികളും ഇവിടെ ലഭ്യമാണ്. ഇത്ര ചരിത്രവും പാരമ്പര്യവും ഉണ്ടായിരുന്ന ഞങ്ങളുടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകശേഖരവും 2008 ൽ സ്കൂൾ അഗ്നിക്ക് ഇരയായപ്പോൾ നഷ്ടപ്പെടുകയുണ്ടായി. കുറേ പഴകിയ പുസ്തകങ്ങൾ ഇപ്പോൾ നിലവിൽ ഉണ്ട്. കൂടാതെ തുടർന്ന് ശേഖരിച്ച പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിൽ സൂക്ഷിക്കുന്നു.
പുസ്തകവിതരണവും ലൈബ്രറി നോട്ടും
എല്ലാ വർഷവും സ്കൂൾ ലൈബ്രേറിയൻ കൃത്യമായി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. കുട്ടികൾ ഇവ വായിച്ച് നോട്ടുകൾ തയ്യാറാക്കുന്നു. നല്ല ലൈബ്രറി നോട്ടിന് പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നു.
വായനദിനം - വായനവാരം
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ജൂൺ മാസത്തിൽ വായനദിനവും വായനവാരവും കൊണ്ടാടുന്നു. ശ്രീ പി.എൻ. പണിക്കരുടെ ചരമദിനം സാഘോഷം ആചരിക്കുന്നു. ഇതിനു സ്കൂൾ ലൈബ്രറിയും വിദ്യാരംഗം കലാസാഹിത്യവേദിയും നേതൃത്വം നൽകിവരുന്നു.
ഗ്രാമീണലൈബ്രറിയുടെ സഹകരണം
2018 ജൂൺ മാസത്തിൽ വായനവാരം സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി. കോഴാ പബ്ലിക്ക് ലൈബ്രറിയുടെ സഹകരണത്തോടെയായിരുന്നു വായനവാരം ആചരിച്ചത്. കോഴാ പബ്ലിക്ക് ലൈബ്രറിയുടെ ലൈബ്രേറിയന്മാരായ ശ്രീ. ഗോപി കെ.പി., ശ്രീ. രാജേഷ് കെ.എസ്. എന്നിവർ സ്കൂളിൽ എത്തി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് ക്ലാസുകൾ നയിച്ചു.
ബോധവൽക്കരണക്ലാസ്
വായനവാരത്തിന്റെ ഭാഗമായി പൗരസ്ത്യ ഭാഷാ സംഘടനയുടെ മുൻ പ്രസിണ്ട് ശ്രീ. പി.എം. പൈലി സാർ സ്കൂളിൽ എത്തി വായനയുടെ ആധുനിക സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ് എടുത്തു.
സ്കൂൾ ലൈബ്രറിയുടെ ചുമതല ശ്രീ. കെ.വി. ജോർജ്, ശ്രീമതി. ടെസ്സിമോൾ ജേക്കബ് എന്നിവർക്കാണ്. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോർജുകുട്ടി ജേക്കബ് വേണ്ട പ്രോത്സാഹനങ്ങൾ ചെയ്തുവരുന്നു.
സ്കൂൾ വായനമുറി - വായനമൂല
സ്കൂൾ ലൈബ്രറിയുടെ ഭാഗമാണ് സാധാരണയായി വായനമുറി. ലൈബ്രറിയും വായനമുറിയും രണ്ടായിട്ടാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്.
ഓരോ ക്ലാസിലും ഓരോ വായനമൂല
സ്കൂളിൽ ഒരു വായനമുറി
വായനമൂല
സ്കൂളിലെ ഓരോ ക്ലാസിലും വായനമൂലകൾ പ്രവർത്തിക്കുന്നു. മേൽനോട്ടം ക്ലാസ് ടീച്ചർക്ക് ആണ്. ക്ലാസ് ലീഡർ വായനമൂലയുടെ പ്രവർത്തനം നിയന്ത്രിക്കുന്നു. കുട്ടികൾ വായിക്കാനായി പ്രസിദ്ധീകരണങ്ങൾ വാങ്ങുകയും കൃത്യമായി തിരിച്ചു നൽകുകയും ചെയ്യുന്നു. രാവിലെ നേരത്തെ എത്തിച്ചേരുന്ന കുട്ടികളും ഫ്രീ പീരിയഡിലും കുട്ടികൾ വായനമൂലയുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നു.
വായനമൂലയിലെ സാമഗ്രികൾ
സ്കൂളിൽ നിന്നു നൽകുന്ന ദിനപത്രം
കുട്ടികൾ കൊണ്ടുവരുന്ന ബാല പ്രസിദ്ധീകരണങ്ങൾ
കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ
ബാലരമ, കളിക്കുടുക്ക, കുട്ടികളുടെ ദീപിക etc.
റീഡിംഗ് റൂം
സ്കൂളിൽ കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ റീഡിംഗ് റൂം (വായനമുറി) പ്രവർത്തിക്കുന്നു. സ്കൂളിന്റെ മേൽനോട്ടത്തിൽ ഇത് പ്രവർത്തിക്കുന്നു. സ്കൂളിൽ നിന്ന് ഇതിന്റെ ആവശ്യത്തിന് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങി നൽകുന്നു.
റീഡിംഗ് റൂമിലെ സാമഗ്രികൾ
സ്കൂളിൽ നിന്നു വാങ്ങി നൽകുന്ന ദിനപത്രങ്ങൾ
ദീപനാളം കലാസാംസ്കാരിക വാരിക
വിദ്യാരംഗം മാസിക
ശാസ്ത്രപഥം ശാസ്ത്രമാസിക
കുട്ടികളുടെ ദീപിക
ദീപിക ഡൈജസ്റ്റ്
വിദ്യാഭ്യാസ മാസികകൾ
മറ്റു ബാലപ്രസിദ്ധീകരണങ്ങൾ
സ്കൂളിലെ റീഡിംഗ് റൂമും വായനമൂലയും കുട്ടികളുടെ വായനാഭിമുഖ്യം വളർത്തുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രോത്സാഹനവും സ്കുളിന്റെ ഭാഗത്തുനിന്നു നൽകിവരുന്നു.