സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ മാലിന്യവിമുക്തമാകട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യവിമുക്തമാകട്ടെ

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷംവും മാലിന്യം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത്വം മാത്രമല്ല നമുക്ക് വേണ്ടത് അതോടൊപ്പം ഗൃഹശുചിത്വം, പരിസരശുചിത്വം,സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെ എല്ലാ ശുചിത്വങ്ങളും ഒരു വൃത്തിയുളള മനുഷ്യൻ എന്ന നിലയ്ക്ക് നമുക്ക് അനിവാര്യമായിട്ടുളളതാണ്.ഇവ ശുചിത്വമെല്ലാം വേർതിരിച്ചു നമ്മൾ പറയുമെങ്കിലും യഥർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്നാൽ മാത്രമേ ശിചിത്വം പൂർണ്ണമാവുകയുളളൂ. വീടുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ,ലോഡ്ജുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ,വ്യവസായശാലകൾ, ബസ്റ്റാന്റുകൾ, മാർക്കറ്റുകൾ,റെയിൽവേസ്റ്റേഷനുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയൊക്കെ പോകുന്നുണ്ടോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്. ഇങ്ങനെയുളള സ്ഥലങ്ങളെല്ലാംമാലിന്യവിമുക്തമാക്കി എടുക്കേണ്ടത് നമ്മുടെ കടമയാണ്. ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കൾ കൂടുമ്പോഴാണ് യഥാർത്ഥത്തിൽ മലിനീകരണം ഉണ്ടാകുന്നത്. ഈ മാലിന്യങ്ങൾ മണ്ണിനേയും വെളളത്തെയും അന്തരീക്ഷത്തെയും മലിനമാകുന്നു. ഇങ്ങനെയുളള അവസ്ഥ വരുമ്പോഴാണ് നമ്മുടെ ഈ ലോകത്ത് പലതരം അസുഖകങ്ങൾ പിടിപെടുന്നത്. അതുകൊണ്ട് ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്യരുത്.അങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെയും മറ്റുളളവരുടെയും ആരോഗ്യം സംരക്ഷിക്കാനാവും.അങ്ങിനെ ചെയ്യുന്നതിലൂടെ നാടിന്റെ ആരോഗ്യം ശുചിത്വം നിലനിർത്താൻ സാധിക്കും. ഇങ്ങനെ നാം ചെയ്യാതെ വരുമ്പോൾ ആരോഗ്യം നാം സ്വയം നഷ്ടപ്പെടുത്തുന്നു. അത് പലതരം അസുഖങ്ങൾ ഉണ്ടാക്കും. കഴിഞ്ഞവർഷംനാം അനുഭവിച്ച നിപ്പാ വൈറസ്സും ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ്സും ഇതിന് ഉദാഹരണങ്ങളാണ്. അതുകൊമ്ട് ശുചിത്വത്തിലൂടെ നമുക്ക് ഇവയോടെല്ലാം പ്രതികരിക്കാം.നമുക്ക് മാലിന്യസംസ്ക്കാരത്തോട് വിട പറയാം. മാലിന്യങ്ങളെ വിട..........

അശ്ര ഫാത്തിമ
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം