സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19എന്ന മഹാമാരിയെക്കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19എന്ന മഹാമാരിയെക്കുറിച്ച്

കോവിഡ് 19എന്ന മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ചൈനയിലെ വുഹാനിലാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ്സ്. ലീവൻ ലിയാങ് എന്ന ശാസ്ത്രഞ്ജനാണ് ഈ വൈയറസ്സ് ആദ്യം കണ്ടെത്തിയത്. ഇദ്ദേഹം നിർദ്ദേശിച്ച പേര് നോവൽ കൊറോണ വൈറസ് എന്നാണ്. വേൾഡ് ഹെൽത്ത് ഓർഗസൈസേഷനാണ് കോവിഡ് 19 എന്ന പേര് നല്കിയത്. ലാറ്റിൻ പദമായ കൊറോണ എന്ന വാക്കിന്റെ അർത്ഥം പ്രബാവലയം എന്നാണ്.SARS cov 2 എന്ന രോഗത്തിലേക്കാണ് ഈ വൈറസ് നയിക്കുന്നത്.WHO 2020ൽ മഹാമാരിയായി ഈ രോഗത്തെ പ്രഖ്യാപിച്ചു. രാജ്യത്തിൽ നിന്ന് രാജ്യത്തിലേയ്ക്ക് വ്യാപിക്കുന്ന PADOMIC എന്ന അസുഖമാണ് കോവിഡ് 19.മൃഗങ്ങളിൽനിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന രോഗമായതിനാൽ ഈ വൈറിനെ ZOONOTICഎന്ന പേരിൽ അറിയപ്പെടുന്നത്. 2019 DECEMER 31 നാണ് ഈ രോഗം ചൈനയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്.ചൈനയ്ക്കുപുറമേ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഫിലിപ്പൈൻസുമാണ്. കൊറോണവൈറസ് വ്യാപനം തടയാൻ കണ്ടെത്തിയ വാക്സിൻ MARNA 1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യമാണ് അമേരിക്ക.ഈ പരീക്ഷണത്തിന് സ്വമാധയാ എത്തിയ ആദ്യ മനുഷ്യജീവിയാണ് ജെനിഫർ ഹാലർ. ഈ വൈറസ് കണ്ടെത്തുന്നതിനുളള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യമാണ് സിങ്കപ്പൂർ. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനുവേണ്ടി ഗവേഷണസംഘത്തെ നയിക്കുന്ന ഇന്ത്യൻവംശജനാണ് എസ്.എസ്.വാസൻ. ഈ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം കോരളമായിരുന്നു. കേരളത്തിൽ ഇതിന്റെ ഉറവിടം തൃശൂർ ജില്ലയിലും രണ്ടാമത് കാസർക്കോട് ജില്ലയുമായിരുന്നു.ഈ മഹാമാരി സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനം ആണ് കേരളം.കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പ് തുടങ്ങിയ പുതിയകാമ്പയിന് ആണ് “Break TheChain” ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരംഭിച്ച കോൾ സെന്റർ ദിശ-1956 goverment നടപ്പിലാക്കി.കോവിഡ് എന്ന മഹാമാരി രാജ്യം ഒറ്റകെട്ടായി പ്രവർത്തനങ്ങൾ രൂപികരിച്ചു. രോഗബാധിരരുടെ എണ്ണം കൂടുന്ന പശ്ചതലത്തിൽ കോവിഡ് 19 നെ ദേശീയദുരന്തമായി കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ‍സംശയനിവാരണത്തിനായി മന്ത്രാലയം 1075 എന്ന toll free നമ്പർ ഏർപ്പെടുത്തി.ഈ മഹാമാരിയെ നേരിടാൻ 2020 March 22ജനതാ കർഫ്യൂ ആചരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. രാജ്യമൊട്ടാകെ ഈ കർഫ്യൂ സ്വാഗതം ചെയ്തു.വിജയകരമാക്കി തീർത്തു. കൊറോണ വൈറസ് എന്ന മഹാമാരി പൂർണ്ണമായി നിയന്ത്രണവിധേയമാക്കാനായി വീണ്ടും പ്രധാനമന്ത്രി മാർച്ച് 22 മുതൽ ഏപ്രിൽ 14 വരെ രാജ്യം മുഴുവൻ Lock Downആയി പ്രഖ്യാപിച്ചു.അത് ജനജീവിതം സ്തംബിപ്പിച്ചു.ഇന്ത്യയിൽ ആദ്യമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കർണ്ണാടക. കോവിഡ് 19 പകരാതിരിക്കാനായി “Namasthe Over HandShake കാമ്പയിൽ ആരംഭിച്ച സംസ്ഥാനമാണ് കർണ്ണാടക. സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേയ്ക്ക് ഒരു കോടി ഡോളർ ഇന്ത്യ നല്കി. കൊറോണപ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 March ൽ 12 billion Dollor സഹായം World Bankപ്രഖ്യാപിച്ചു.കൊറോണ വൈറസ് Information Hub ആരംഭിച്ച സമൂഹമാധ്യമമാണ് വാട്സ് അപ്പ്. കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യരാജ്യമാണ് സ്പെയിൻ. രണ്ടാമത്തെ രാജ്യം അമേരിക്ക. ചെക്ക് റിപ്പബ്ലിക്കിന്റെ കറൻസിയാണ് കൊറോണ. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രയിലെ പൂനയിലാണ്.ഈ മഹാമാരിയെ പൂർണ്ണമായി നിയന്തണവിധേയമാക്കാൻ രണ്ടാംഘട്ട Lock Down April 15 മുതൽ May 3 വരെ വീണ്ടും 19ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളം ജല്ലകളിൽ 4മേഖലകളിലായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ കൊച്ചുകേരളത്തിൽ നിന്ന് ഈ മഹാമാരിയെ നീക്കം ചെയ്യാൻ ഗവണമേന്റും ആരോഗ്യപ്രവർത്തകരും ആഭ്യന്തരവകുപ്പും മുൻൈയെടുത്ത് പ്രവർത്തിക്കുന്നു.

അവിന ആൻ ജോസഫ്
6 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം