സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/നാഷണൽ കേഡറ്റ് കോപ്സ്
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽഖോഖോ പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
![](/images/thumb/4/4a/%E0%B4%86%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%B8%E0%B5%8D_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B5%BD%E0%B4%96%E0%B5%8B%E0%B4%96%E0%B5%8B_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B5%81_..jpg/300px-%E0%B4%86%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%B8%E0%B5%8D_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B5%BD%E0%B4%96%E0%B5%8B%E0%B4%96%E0%B5%8B_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%A4%E0%B5%81_..jpg)
മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഖോ ഖോ പരിശീലന ക്ലാസ് സ്കൂൾ മാനേജർ സി കെ റെജി ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 12 മുതൽ 16 വരെ ദേശീയ യുവജനവാരമായിട്ട് എൻ.സി.സി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ചു. ഖോ ഖോ ദേശീയ കളിക്കാരനായ അഭിലാഷ് സിക്ലാസ്സെടുത്തു.ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, എൻ.സി.സി സെക്കന്റ് ഓഫീസർ ഫാ. മനു ജോർജ് കെ എന്നിവർ സംസാരിച്ചു.