സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/എന്റെ പഠനമാണ് എന്റെ നേട്ടം

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾ നടത്തിയ മികച്ച തുടർ പ്രവർത്തനമാണ് എന്റെ പഠനമാണ് എന്റെ നേട്ടം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ കുട്ടികൾക്കും ഒരേപോലെ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുവാനാണ് സ്കൂൾ മുൻകൈ എടുത്തത്. അതിനുവേണ്ടി അക്ഷരമുറ്റം എന്ന  ഒഴിവുസമയം കരുതൽ പരിപാടി വായനയ്ക്കും എഴുത്തിനും പ്രയാസം നേരിട്ടിരുന്ന കുട്ടികൾക്കായി ഒഴിവുസമയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. അതിൽ അക്ഷര മരം വായനക്കളരി പാഠഭാഗങ്ങൾ ചിത്രങ്ങൾ ആക്കൽ മഹത് ചനങ്ങൾ ചുവരെഴുത്ത്കൂടാതെ സ്കൂൾ സ്വന്തമായി ഒരു മൊഡ്യൂൾ തയ്യാറാക്കി അവധി ദിവസങ്ങളിൽ ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനാവശ്യമായെ കൈത്താങ്ങ് കുട്ടികൾക്ക് നല്കി വരുന്നു.  എന്നിവ പ്രധാനപ്പെട്ടതാണ്. സ്കൂളിൽ എവിടെ തിരിഞ്ഞു നോക്കിയാലും ചുവരുകൾ ആകെ അക്ഷരവും വാക്കുകളും പാഠഭാഗത്തിലെ ചിത്രങ്ങളും കാണുമ്പോൾ കുട്ടിയുടെ മനസ്സിൽ ആ അക്ഷരവും വാക്യവും പതിഞ്ഞുകിടക്കുന്നു. ഇതിൽനിന്ന് പഠനം ലഘുവാക്കുന്നു.