സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/ലേഖനം4

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പ്രഥമദൃഷ്ടിയാൽ തന്നെ ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ് കേരളീയ നാടിന്റെ പ്രകൃതി സൗന്ദര്യം.കളകളം ഒഴുകുന്ന നദികളെ കണ്ടുവളർന്ന കേരളീയർ കഴിഞ്ഞ രണ്ടു വർഷമായി കാണുന്നത് ഉഗ്രരൂപിണിയായ നദിയുടെ പുതുഭാവമാണ് ,'പ്രളയം' എന്ന പുതുനാമത്തിൽ . നിരവധിപേരുടെ ജീവനും സ്വത്തിനും അപകടം വരുത്തിയ പ്രളയത്തിനെ നമ്മൾ ചങ്കുറപ്പോടെതന്നെ നേരിട്ടു ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ' അതിജീവനം' എന്ന മാടപ്രാവ് നമ്മെത്തേടി എത്തി .'നമ്മൾ അതിജീവിക്കും ഇത് കേരളമാണ് ' എന്ന മുദ്യാവാക്യം നമ്മൾ ഓരോരുവനും പ്രചോദനമേകുകയാണ്. നമ്മൾ വേർതിരിച്ച് കണ്ടിരുന്ന മത്സ്യതൊഴിലാളികളായിരുന്നു രാവും പകലും ഇതിനെതിരെയുള്ള പോരാട്ടത്തിൽ നമ്മെ തുണച്ചത് .നമ്മളായ് നദിയിലേക്കെറിഞ്ഞത് പ്രളയമായ് നമ്മിലേക്ക് തിരിച്ച് തരുകയാണ് ചെയ്തത് . ഈ അതിജീവനത്തിൽ ഗവൺമെന്റും ജനങ്ങളും ഒരുപോലെ പങ്കാളികളാണ് .പ്രളയ ബാതിതർക്കായി ഇളവുകൾ സഹായങ്ങൾ എന്നിവയും നൽകി വന്നിരുന്നു .പ്രളയത്തെ അതിജീവിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ കടമ്പ എന്നത് ശുചീകരണ പ്രവർത്തനം ആയിരുന്നു .അതു ഭംഗിയായി തന്നെ കടന്നു .നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാം പ്രവർത്തിച്ചിരുന്നു . ക്യാമ്പിലെ അഭയാർത്ഥികൾക്കായി പതിനായിരങ്ങളാണ് സഹായങ്ങളായി എത്തിയത് . ഇതുപോലെ ഒന്നല്ല ഒരായിരം പ്രളയം വന്നാലും ജാതി-മത-വർഗമന്വേ നമ്മൾ ഒന്നിച്ച് പൊരുതുകതന്നെ ചെയ്യും .ഏതു പ്രതികൂല സാഹചര്യത്തിലും ഒറ്റക്കെട്ടായി മുന്നേറുക .

അലീന ജോർജ്
9 B സെന്റ്‌ ജോർജസ് ഹൈസ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം