സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

ഞാൻ എന്റെ വീടിന്റെ വാതിൽക്കൽ നിന്നിട്ട്,

മുറ്റത്തെ മാവിലേക്കൊന്നുനോക്കി,

കിളികളും കാക്കയും കുരുവിയും

മാവിന്റെ തടികളിൽ കൊത്തും മരംകൊത്തിയും


വീടിന്റെ വാതിൽക്കൽ എന്നെ കണ്ടിട്ടവർ

നാനാദിക്കിൽ പറന്നകന്നു

മാവിന്ചുവട്ടിൽ ഞാൻ പോയിനോക്കുമ്പോൾ

അതാ ചുവന്നു തുടുത്തിരു മാമ്പഴങ്ങൾ

ഇരു കൈകളും മെല്ലെ മേലോട്ടുയർത്തി ഞാൻ

പിഴുതെടുത്തു രണ്ടു മാമ്പഴങ്ങൾ


ജീവനറ്റ ഇരു മാമ്പഴത്തിൽ നിന്നും

കണ്ണീർ ചിറങ്ങൾ മെല്ലിറ്റിവീണു

ഉഷ്‌ണമെൻ ദേഹത്തൊലിച്ചിരുന്നു

അത് മാറ്റുവാൻ വരാന്തയിൽ വന്നിരുന്നു

ആശ്വാസമായ് മന്ദമാരുതൻ വന്നെന്റെ

മേനിയിൽ തലോടിയിട്ടൊന്നുപോയി


മെല്ലെ ഞാൻ മാമ്പഴം തിന്നു എൻദേഹത്തു

മാമ്പഴച്ചാറുകൾ ഇറ്റുവീണു

കൂട്ടുകാർ വിളിച്ചു പിൻവാതിലിൽ കൂടിഞ്ഞാൻ

ആരാരും കാണാതെ ചെന്നുനോക്കി

അമ്പലക്കുളത്തിൽ മുങ്ങികുളിക്കുവാൻ

ഏല്ലാരും തോർത്തുമായ് വന്നിരുന്നു

ഞാനും എടുത്തൊരു തോർത്തുമുണ്ട്

ഞങ്ങൾ എല്ലാരും കുളത്തിലേക്കായ് നടന്നു


വിഭവസമ്യദ്ധമാം വീട്ടിലെ ഭക്ഷണം

കഴിക്കുവാൻ കുളികഴിഞ്ഞും നടന്നു

കാളനും, തോരനും അവിയലും, സാമ്പാറും,

അച്ചാറും, പപ്പടോം, പുളിപ്പൻ തൈരും


വിഭവസമ്യദ്ധമാം ഭക്ഷണം കഴിച്ചുടൻ തന്നെ

വരാന്തയിൽ ചെന്നിരുന്നു

മാരുതൻ വന്നെന്നെ മെല്ലെ തലോടീപ്പോ

ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.

മുഹമ്മദ് ഫിറോസ് റ്റി . എൻ.
9 സെന്റ്‌. ജോർജ്സ് എച് . എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത