സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ഭൂതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ ഭൂതകാലം

കാവും, കുളങ്ങളും, കായലോരങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും.
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിൻെറ സാക്ഷ്യം.

അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം.
നന്ദിയില്ലാതെ തിരസ്കരിച്ചീ നമ്മൾ
നന്മ മനസിലില്ലാത്തോർ.
മുത്തിനെ പോലും കരിക്കട്ടയായ് കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ.

മുഗ്ദ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.
കാരിരുമ്പിൻെറ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചൂ.
കാതരചിത്തമന്നെത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചൂ.

മുഹമ്മദ് റിഹാൻ പി . ജെ
6 B സെന്റ് ജോൺ ഡി ബ്രിട്ടോസ് എ.ഐ. എച്ച്. എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത