സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/കുസൃതിയുടെ വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കുസൃതിയുടെ വേനൽക്കാലം


കുസൃതിയുടെ വേനൽക്കാലം ഒരു പട്ടണത്തിലെ ഫ്ലാറ്റിൽ ഒരു കൊചു കുടുംബം. അച്ചൻ കാശി അമ്മ സിന്ധു രണ്ടു കുട്ടികൾ . ഒരാൾ മൂന്നാം ക്ലാസ്സ് വിദ്യാർഥി കാളി മറ്റൊറാൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ശിവ. ടൺ കണക്കൈനു തമാശകൾ വാരി വിതറുന്ന ഒരു അച്ഛൻ, കാശി വീടുകാർക്കൂ മുന്നിൽ വളരെ തമാശക്കാരൻ . എന്നാൽ പുറം ലോകത്തിൽ വളരെ തിരക്കുപിടിച്ച ബിസിനസ്സ്മാൻ ആണ്. ഭാര്യ സിന്ധു വീട്ടമ്മയാണ്. ഭർത്താവിനും മക്കൾക്കും രുചികരമായ ഭക്ഷണം തയ്യാറാക്കിനൽകുന്നതിൽ മിടിക്കിയാണ് സിന്ധു. ഈ തിരക്കുപിടിച്ച ലോകത്തിൽ എല്ലാവർക്കും ഒന്നിച്ച് അവരുടെ ലോകത്തേക്ക് പോവാൻ പറ്റിയ ദിവസം വീട്ടിൽ ഇരിക്കുന്ന ഞായർ ദിനം .സിന്ധു എല്ലാവരോടുമായി പറഞ്ഞു കുട്ടികൾക്ക് വേനൽ അവധി ആണ് ഇപ്പോൾ . പിന്നെ വേനല്കാലമല്ലേ നിങ്ങൾക്ക് ബിസിനസ്സ് ലീവ് എടുക്കാൻ സാധിക്കുന്ന ദിവസങ്ങൾ ആണ്. എനിക്ക് പ്രത്യേകിച്ച് ലീവ് എടുക്കാൻ ആരുടേയും അനുവാദം വേണ്ട. ഞാൻ ജോലിക്കു പോവുന്നില്ലല്ലോ, വീട്ടമ്മയല്ലേ. പട്ടണത്തിൽ വരുന്നതിനു മുമ്പ് സിന്ധു ബി എസ്സ് സി നേഴ്സ് ആയിരുന്നു. എന്നാൽ വിവാഹശേഷം ജോലിക്ക് പോവാൻ കാശിയുടെ രക്ഷകർത്തക്കൾ അനുവദിച്ചില്ല. ഇപ്പോൾ കുറേനാളുകൾ പിന്നിട്ടു എന്നാലും ചില നിമിഷങ്ങളിൽ ജോലിക്ക് പോവൻ പറ്റാതിന്റെ സങ്കടം മറ്റുപല മാർഗ്ഗങ്ങളിലൂടെ സിന്ധു പ്രകടിപ്പിക്കുമാരുന്നു. ത്താതിനെ എല്ലാം ചെറിയ ചെറിയ തമാശകളിലൂടെ കാശി സീരിയസ് ആക്കതെ നോക്കാറുമുണ്ട്. അതുപോലെ ഇതും നേരിട്ടു . അങ്ങനെ എല്ലാവരുടേയും അഭിപ്രായ പ്രകാരം ടൂർ പോവാൻ തീരുമാനിച്ചു. സാധാരണയായി ബിസിനസ്സ് ടൂർ പോവാറുള്ള ആളാണ് കാശി. അതുകൊണ്ട് തന്നെ കാശി പറഞ്ഞതെല്ലാം വിദേശരാജ്യങ്ങളുടെ പേരുകളാണ്. പുറം ലോകവുമായി അത്ര ബന്ധമില്ലാതിരുന്ന സിന്ധു എല്ലാത്തിനും തലകുലുക്കുന്നുമുണ്ടായിരുന്നു. എന്നാൽ മൂന്നാഅം ക്ലാസ്സുകാരൻ കാളി പറഞ്ഞസ്ഥലത്തേക്ക് പോവാൻ എല്ലാവരും തയ്യാറായി. കാശി പറഞ്ഞു അവന്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞ ലോകം അത് മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തവും സന്തോഷം തരുന്നതുമാണ്. അവൻ പറഞ്ഞ സ്ഥലം അവന്റെ അമ്മവീട് ആയിരുന്നു. തിരക്കുള്ള ഈ ജീവിതത്തിൽ അവർ മറന്ന സ്ഥലങ്ങളിൽ ഒന്നുമാത്രമാണിത്. അവർ തീവണ്ടി കയറി മെമന്തറ എന്ന സ്ഥലത്തേക്ക് യാത്രയായി. അവർ ആ യാത്രയിലും മനസിൽ മന്ത്രിച്ചു കാളി തിരഞ്ഞെടുത്ത യാത്ര മനോഹരമായിരിക്കും. അങ്ങനെ അവർ മെമന്തറ ഗ്രാമത്തിൽ എത്തി. അവിടെ നിന്നും ഒരു ഓട്ടോ റിക്ഷയിൽ ഒരുകിലോമീറ്റർ ദൂരമുള്ള സാഫല്യം എന്നു പേരുള്ള വീട്ടിലെത്തിച്ചേർന്നു. വീട്ടിനുള്ളിൽ നിന്നും അച്ചനും അമ്മയും ചിറ്റപ്പനും ചെറുമക്കളും വരുന്നു. ചെറുമക്കളെ കണ്ടപ്പോഴാണ് അവർ ചിന്തിച്ചത് അവധിക്കാലമാണല്ലോ ഏപ്രിലിലാണല്ലോ വിഷു എന്നത് പോലും അവർ മറന്നിരുന്നു, തിരക്കേറിയ ജീവിതയാത്രയിൽ വിഷു ഓണം എല്ലാം അവർക്ക് ഓർമ്മകൾ മാത്രമായിരുന്നു. അവർക്ക് ഈ ഗ്രാമത്തിലെത്തിയപ്പോൾ പുതുജീവൻ കിട്ടിയതുപോലെ ആയി. മിറ്റത്ത് തിണ്ണയിൽ ചാരുകസേരയിൽ പഴയ റേഡിയോയിൽ ഓർമ്മകൾ പുതുക്കുന്ന ഗാനങ്ങൾ കേൾക്കുന്ന അച്ചൻ . മരുമകനായ ഞാൻ ആദ്യമായാണീ ചുറ്റുപാടുകൾ ശ്രദ്ധിക്കുന്നത്. അടുക്കളയിൽ നിന്നും സ്വാദിഷ്ടമായ അരിപ്പയസത്തിന്റെ സുഗന്ധം . കാളിയും ശിവയുമെല്ലാം കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങളായി മാറിയിരിക്കുന്നു. അങ്ങനെ ആ ദിവസം എത്താറായി മിറ്റത്തെ തേൻവരിക്കയിൽ നിന്നും ചക്ക അടർത്തുന്നു വിഷുക്കണിക്കായി. കർഷകനായ അച്ചന്റെ കൃഷിത്തോട്ടാത്തിൽ കണിക്കായുള്ള എല്ലാ സാധനങ്ങളും ഉണ്ട്. എല്ലാം തയ്യാറാക്കുന്നതിനായി ഒരുങ്ങി നിൽക്കുന്ന കാളിയും ശിവയും . അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്നും വിളിക്കുന്നത് . കണി ഒരുക്കാനുള്ള ഓട്ടുരുളി എടുക്കാനായിരുന്നു അത്. അടുക്കളയിൽ പലതരം കറികൾ തയ്യാറായി. തിരക്കേരിയ ഫ്ലാറ്റ് ജീവിതത്തിൽ സ്വപ്നത്തിൽ തെളിയുന്ന വിഷു നാളെ നേരിട്ടുകാണാൻ ഞങ്ങൾ തയ്യാറായി. എല്ലാവരും ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് പുലർച്ചെ എന്നെയും സിന്ധുവിനേയും അമ്മ കണികാണാൻ എത്തിക്കുന്നു. കാളിയേയും ശിവയേയും അച്ചനും. കൺകുളിർക്കുന്ന കാഴ്ചതന്നെ . ശ്രീകൃഷ്ണ വിഗ്രഹം ദീപപ്രഭയിൽ തിളങ്ങി. മുമ്പിൽ ഓട്ടുരുളിയിൽ കണിവെള്ളരിക്കാ പഴങ്ങൾ അരി മാങ്ങ മുന്തിരി ചക്ക തേങ്ങ എന്നിവയും പൂന്തോപ്പ് വിരിഞ്ഞ് കിടക്കുന്നപോലെ കനീക്കൊന്ന അതിനുമുകളിൽ നാണയങ്ങൾ വാൽക്കണ്ണാടി എന്നിവ പഴമയുടെ വിഷുക്കണി ഞങ്ങൾക്കേകി. വിഷുക്കൈനീട്ടം വാങ്ങുകയും നൽകുകയും ചെയ്തു. ക്ഷേത്രത്തിൽ പോയി വന്ന് അമ്മയും സിന്ധുവും തയ്യാറാക്കിയ സ്വാദിഷ്ടമായ സദ്യ പിന്നെ പായസവും .എല്ലാം കഴിഞ്ഞ് അവർ ഉമ്മറത്തിണ്ണയിലിരുന്ന് അവർ വീട്ടു വിശേഷങ്ങൾ പറയുന്നു. വീട്ടുവളപ്പിൽ തന്നെ ഒരു ചെറു കുളവുമുണ്ട്. ചിറ്റപ്പനും കാളിയും മീൻ പിടിക്കുന്നു. ഒരുമീനിനെക്കിട്ടിയ സന്തോഷത്തിൽ കളിക്കുന്നു കാളി. അവധി തീരാറാവുന്നു. അങ്ങനെ തിരികെ തിരക്കുപിടിച്ച ലോകത്തേക്ക് പോവാൻ സമയമാവുന്നു. രണ്ട് ദിവസത്തിനുശേഷം തിരികെ പോവാൻ തീരുമാനിച്ചു. സിന്ധു കിടപ്പുമുറിയുടെ ജനവാതിൽ തുറന്നു. പാടത്ത് നിന്ന് വീശുന്ന ഇളം കാറ്റ് ഇവിടം വിട്ടുപോവാൻ സമ്മതിക്കുന്നില്ല. പോയല്ലേപറ്റു. ഇങ്ങോട്ട് വരാൻ പറഞ്ഞ കാളിക്ക് നന്ദി പറഞ്ഞ് ഉറക്കത്തിലേക്ക് വീണു. പിന്നീട് സിന്ധു കാണുന്നത് ആരോ പിന്നിലേക്ക് വലിക്കുന്ന മരങ്ങളെയാണ്. അവർ തിരികെ തിരക്കിട്ട ജീവിതത്തിലേക്ക് യാത്രയാവുകയാണ്. മനസ്സു നിറയെ പഴയ സുന്ദര ഓർമകളുമായി.


ദേവിക എസ്സ്
9 സി സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ