വാർഷിക റിപ്പോർട്ട് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ പത്തിച്ചിറ സെന്റ് ജോൺസ് വലിയപള്ളിയുടെ ഉടമസ്ഥതയിലുള്ള മഹത്തായ ഈ സ്ഥാപനത്തിൽ യു പി, എച്ച് എസ്സ് വിഭാഗത്തിൽ 37 ഡിവിഷനുകളിലായി 1271 വിദ്യാർഥികളും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീബാ വർഗ്ഗീസ് ടീച്ചർ ഉൾപ്പെടെ 54 അദ്ധ്യാപകരും 5 ഓഫീസ് ജീവനക്കൗം ഹയർ സെക്കണ്ടറി തലത്തിൽ സയൻസ് ബയോളജി സയൻസ് കമ്പ്യൂട്ടർ സയൻസ് കൊമേഴ്സ് കമ്പ്യൂട്ടർ കൊമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , കൊമേഴ്സ് മാത്സ് എന്നീ ബാച്ചുകളിലായി 397 കുട്ടികളും പ്രിൻസിപ്പൽ ശ്രീമതി സൂസൻ ശാമുവൽ ടീച്ചർ ഉൾപ്പെടെ 20 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും സേവനം ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ 2024 25 വർഷത്തിലെ മാനേജർ ആയി ശ്രീ സക്കറിയ പി അലക്സ് സ്ഥാനം വഹിക്കുന്നു. സ്കൂളിന്റെ നൂറാമത് വാർഷിക സമ്മേളനവും സ്കൂൾ ശതാബ്ദി ആഘോഹങ്ങളുടെ ഉത്ഘാടനവും 20204 ഫെബ്രുവരി 27 ൻ വിവിധ കാലാപരിപാടികളോട് കൂടി നടത്തുകയുണ്ടായി. ശ്രീ എം എസ്സ് അരുൺകുമാർ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മാവേലിക്കരഭദ്രാസനാധിപൻ അഭി:ഡോ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലിത്ത ചെയ്റത് അനുഘ്രഹ പ്രഭാഷണം നൽകുകയും ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു . ദേശീയ സംസ്ഥാന തലത്തിൽ മികിച്ച വിജയം നേടിയ വിദ്ദ്യാർഥികളെ വാർഷിക യോഗത്തിൽ അനുമോദിച്ചു. ഈ സ്കൂളിൽ ദീർഘകാലം സ്ത്യുറ്റ്യർഹമായ സേവനം അനുഷ്ഠിച്ച് വിരമിച്ചബഹുമാന്യരായ ശ്രീമതി മെറീന കുര്യൻ ശ്രീ സന്തോഷ് ജോസഫ് ശ്രീമതി ഗേളി പി തോമസ്സ് ശ്രീ ജി ബാബു ശ്രീ തോമസ്സ് ഡാനിയൽ എന്നിവർക്ക് സമുചിതമായ യാത്രയയപ്പ് നൽകി.

സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ വർഷം സ്കൂൾ ലീഡറായി ബിനിൽ സാം ജോർജ്ജും സ്കൂൾ ചെയർമാനായി എ എസ്സ് നിരഞ്ജനാ ദേവിയും തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീ ജൊബി കെ ജോൺ , ശ്രീ അനീഷ് ബി എന്നിവർ പ്രവർത്തിക്കുന്നു.

ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചക്ക് ശക്തി പകർന്നുകൊണ്ട് ഹയർസെക്കണ്ടറി ഹൈസ്കൂൾ സംയുക്ത പിറ്റിഎ പ്രവർത്തിച്ചു വരുന്നു . ഈ വർഷത്തെ അദ്ധ്യാപക രക്ഷാകർതൃയോഗം 2024 ആഗസ്റ്റ് 23 ന് ഉച്ചക്ക് 01.30 ന് പിറ്റി എ വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സെന്റ് ജോൺസ് പാരിഷ് ഹാളിൽ വെച്ചു നടന്നു . സൗഹൃദക്ലബ്ബിന്റെ നേതൃത്ത്വത്തിൽ പ്രശസ്ത സൈക്കോളജിസ്റ്റും ഇന്റർനാഷണൽ ലൈഫ് കോച്ചും ആയ ഡോക്ടർ സെബിൻ എസ്സ് കൊട്ടാരം എഫക്റ്റീവ് പേരന്റിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് ഉണ്ടാവുന്ന മാനസിക ശാരീരിക മാറ്റങ്ങൾ രക്ഷകർത്താക്കൾ തിരിച്ചറിഏണ്ടതിന്റെ ആവശ്യകതയും മക്കളോടുള്ള സമീപനത്തിൽ വരുത്തേണ്ട മാറ്റങ്ങളും വ്യക്തമാക്കി പ്രസ്തുത യോഗത്തിൽ പി റ്റി എ പ്രസിഡന്റായി ശ്രീ മധു പുളിമൂട്ടിലിനെയും വൈസ് പ്രസിഡന്റായി ശ്റീ സുരേഷ് കുമാറിനേയും മദേഴ്സ് ഫോറം പ്രസിഡന്റായി ശ്രീമതി ശ്രീ ജയയേയും 21 അംഗങ്ങൾ അടങ്ങുന്ന എക്സിക്കുട്ടീവ് കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. കലാ കായിക പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ സജ്ജരാക്കാൻ രക്ഷകർത്താക്കൾ ചെയ്തുവരുന്ന നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിവരുന്നു.

2023-2024 വർഷത്തെ എസ്സ് എസ്സ് എൽ സി ഹയർസെക്കണ്ടറി പരീല്ഷകളിൽ നമ്മുടെ സ്ക്ള് ഉന്നത വിജയം കരസ്ഥമാക്കി . ഹയർ സെക്കണ്ടറി തലത്തിൽ സയൻസിന് 75% ഉം കൊമേഴ്സിന് 68%ഉം വിജയവും ലഭിച്ചു. 16 കുട്ടികൾക്ക് എല്ലാ വിഷയത്തുനും എ പ്ലസ്സ് ലഭിച്ചു. എസ്സ് എസ്സ് എൽ സി പരീക്ഷയിൽ 99.96 % വിജയവും 69 കുട്ടികൾക്ക് ഫുൾഎപ്ലസ്സും 35 കുട്ടികൾക്ക് 9 എപ്ലസ്സും ലഭിക്കുകയുണ്ടായി എന്നുള്ളത് അഭിമാനപൂർവ്വം അറിയിക്കുന്നു. എസ്സ് എസ്സ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് മെറിറ്റ് ഡേ ജൂലൈ 27ന് നടത്തുകയുണ്ടായി. സ്കൂൾ അസ്സമ്ബ്ലിയിലേക്ക് കുട്ടികളെ ആനയിക്കുകയും അദ്ധ്യാപകർ കുട്ടികളെ മെഡൽ അണിയിച്ച് ആദരിക്കുകയും ആഡിറ്റോറിയത്തിൽ മാവേലിക്കര എസ്സ് എച്ച് ഓ ശ്രീജിത്ത് സാർ മാസ്റ്റർ ധ്രുവ് സുമേഷ് എന്നിവർ അഥിതികളായി . അനുമോദന സമ്മേളനം നടത്തുകയും ചെയ്തു . ഹയർസെക്കണ്ടറിക്ക് ഉന്നതവിജയം, കരസ്ഥമാക്കിയ കുട്ടികൾക്ക് പ്രതിഭാ സംഗമം ആഗസ്റ്റ് ഏഴാം തീയ്യതി നടത്തി.