സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം/2024-2025
SPORTS REPORT 2024-25
മാവേലിക്കര വിദ്യാഭ്യാസ ജില്ല കായികമേളയിൽ 315 പോയിന്റ് നേടി തുടർച്ചയായി 32-ആം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മറ്റം ST. JOHNS HSS സീനിയർ ബോയ്സ്,സീനിയർ ഗേൾസ്,ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്,സബ്ജൂനിയർ ബോയ്സ് എന്നീ കാറ്റഗറികളിൽ ഓവറോൾ നേടി. സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 9 കുട്ടികൾ പങ്കെടുത്തു. Nandu Unnikrishnan, Karthik P, Angel Sara Abey, Pooja Prasad, AarathyA, Amal Abdulla, Sarayu P, Rohit R, Jerin C John എന്നിവർ വിവിധ അത്‌ലറ്റിക് ഇവന്റുകളിൽ പങ്കെടുത്തു. Jerin C Johnഉൾപ്പെടുന്ന റിലേ ടീം ആലപ്പുഴ ജില്ലയ്കായി ഗോൾഡ് മെഡൽ നേടി. സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ Batya Susan Siby ആലപ്പുഴ ജില്ലാ ടീം മെമ്പറായി പങ്കെടുത്തു. സംസ്ഥാന ടെന്നിക്കോയറ്റ് മത്സരത്തിൽ Lakshmi, Abhishek Babu, Athul H എന്നിവർ ആലപ്പുഴ ജില്ലാ ടീമിനായി മത്സരിച്ചു. സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ Adithya Keshav, Midhun Manoj, Adithyan S, എന്നിവർ ആലപ്പുഴ ജില്ലാ ടീമിനായി മത്സരിച്ചു. Adithyan S സോഫ്റ്റ് ബോൾ ബെയ്സ് ബോൾ ത്രോ ബോൾ എന്നീ മത്സരങ്ങളിൽ ആലപ്പുഴ ജില്ലാ ടീം മെമ്പറായിരുന്നു, തുടർന്ന് മഹാരാഷ്ട്ര വെച്ച് നടക്കുന്ന ദേശീയ സോഫ്റ്റ് ബോൾ മത്സരത്തിൽ കേരള ടീം അംഗമാണ്. Vivek B ആലപ്പുഴ ജില്ലാ ടീം മെമ്പറായി സംസ്ഥാന വടംവലി മത്സരത്തിൽ പങ്കെടുത്തു,വടംവലി അസോസിയേഷൻ മത്സരത്തിൽ ദേശീയ തലത്തിൽ കേരളത്തിൽ മെമ്പറായും വിവേക് പങ്കെടുത്തു. Liora Binoji പെൻകാക് സിലാക്ക് അസോസിയേഷൻ മത്സരത്തിൽ ഡിസ്റ്റിക് ലെവൽ ഗോൾഡും സംസ്ഥാനതലത്തിൽ ബ്രോൺസ് മെഡലും, ഖേലോ ഇന്ത്യ തലത്തിൽ സ്റ്റേറ്റ് ലെവൽ ഗോൾഡും നേടി. Wushu, NetBall, Swimming, Boxing, Judo, Cricket, Kabbaddi, Kho-Kho, VolleyBall തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മെഡലുകൾ നേടി.

ചിത്രശാല
-
സീനിയർ ഫുട്ബോൾ സബ് ഡിസ്ട്രിക്റ്റ് വിന്നേഴ്സ്
-
ജൂനിയർ ഫുട്ബോൾ സബ് ഡിസ്ട്രിക്റ്റ് വിന്നേഴ്സ്
-
ബാഡ്മിന്റൺ സബ് ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻസ്