സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ

പട്ടണത്തിലെ തിരക്കുള്ള ഒരു ബിസിനസ്സ് കാരനായിരുന്നു അജിത്.അജിത്തിൻ്റെ ഒരേയൊരു മകനാണ് ജീവൻ.സമ്പന്നതയുടെ നടുവിലായിരുന്നു അവൻ്റെ ജീവിതം. പട്ടണത്തിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു അവൻ്റെ വിദ്യാഭ്യാസം. സ്കൂളിൽ വരുന്നതും പോകുന്നതും വില കൂടിയ കാറിലാണ്. മറ്റുള്ള കുട്ടികളുമായി ചങ്ങാത്തം കൂടാറില്ല. മിടുക്കനായിരുന്നു ജീവൻ. പെട്ടന്നുണ്ടായ പ്രളയം അവൻ്റെ ജീവിതം ആകെ തകിടം മറിച്ചു. അവൻ്റെ വീടും സമ്പാദ്യവുമെല്ലാം പ്രളയത്തിൽ നഷ്ടമായി.മറ്റൊരു വഴിയുമില്ലാതെ ജീവനും അവൻ്റെ അച്ഛനും മുത്തച്ഛൻ്റെ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു.

പട്ടണത്തിലെ തിരക്കിൽ നിന്നും നാടിൻ്റെ നന്മകളിലേക്ക്. മനുഷ്യർ മരങ്ങളും കാടും വെട്ടി നശിപ്പിച്ചു. "പിന്നെ എങ്ങനെ പ്രളയം വരാതിരിക്കും?" മുത്തച്ഛൻ്റെ വാക്കുകൾ ജീവൻ്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. മനുഷ്യർ പ്രകൃതിയോട് കാണിക്കുന്നതിൻ്റെ ക്രൂരതകൾക്ക് പ്രകൃതി തിരിച്ച് തന്ന പണിയാണിത്.

എത്ര പെട്ടന്നാണ് തൻ്റെ ജീവിതം പാടേ മറിഞ്ഞത്. അച്ഛൻ ജീവനെ ഗ്രാമത്തിലെ സർക്കാർ വിദ്യാലയത്തിൽ ചേർത്തു.സ്കൂളുമായി പൊരുത്തപ്പെടാൻ വലിയ പ്രയാസം തോന്നി. പതിയെ സ്കൂളും അവിടത്തെ അന്തരീക്ഷവും അവനെ പുതിയ ഒരു "ജീവൻ " ആക്കി മാറ്റാൻ തുടങ്ങി.പഠന മികവ് കൊണ്ടും കലാകായിക മികവിലെ മിടുക്കുകൊണ്ടും ജീവൻ മറ്റു കുട്ടികൾക്ക് അസൂയ ഉണ്ടാക്കി.കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിൽ കണിശക്കാരനായിരുന്നു ക്ലാസ് അധ്യാപകൻ. കുട്ടികളിലെ ശുചിത്വം ഉറപ്പാക്കുന്നതിന് വേണ്ടി ക്ലാസ് ലീഡറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അന്ന് പതിവിലും താമസിച്ചാണ് ജീവൻ ക്ലാസിലെത്തിയത്.ലീഡർ പതിവുപോലെ കുട്ടികളെ പരിശോധിക്കുകയായിരുന്നു. ജീവൻ്റെ കൈവിരലുകൾക്കിടയിൽ പാടേ ചെളിയും അഴുക്കും.ലീഡർക്ക് സന്തോഷമായി. ഇവ നിന്ന് നല്ലത് കിട്ടും." കണിശക്കാരനായ അധ്യാപകൻ്റെ ശിക്ഷ എന്താണെന്നറിയാൻ കുട്ടികൾക്ക് താല്പര്യം കൂടി വന്നു. സാർ ജീവൻ്റെ കൈ അപ്പാടെ അഴുക്കാണ്. അധ്യാപകൻ ശിക്ഷിക്കാനായി തുടങ്ങും മുമ്പ് കരഞ്ഞുകൊണ്ട് ജീവൻ പറഞ്ഞു "സാർ സ്കൂളിലേക്ക് വരും വഴി ഉന്തുവണ്ടിയിൽ പച്ചക്കറിയുമായി വന്ന അപ്പൂപ്പൻ റോഡിലെ കുഴിയിൽ വീണ് വണ്ടിമറിഞ്ഞു ". പച്ചക്കറി ആകെ റോഡിൽ ചിതറി വീണു. അത് വണ്ടിയിലാക്കാൻ അപ്പൂപ്പനെ സഹായിച്ചു.. റോഡിലെ കുഴി മണ്ണിട്ട് മൂടാൻ സഹായിച്ചു. സഹജീവികളോട് കാരുണ്യം കാണിക്കമെന്നല്ലേ സാർ എന്നെ പഠിപ്പിച്ചത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാറിനെന്നെ ശിക്ഷിക്കാം. അധ്യാപകന് സന്തോഷമായി. മറ്റുള്ളവരെ സഹായിക്കണം എന്ന് പഠിപ്പിച്ചത് നീ ജീവിതത്തിലും പ്രാവർത്തികമാക്കി. എനിക്ക് സന്തോഷമായി. നീയെൻ്റെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു.

അലീന അലക്സാണ്ടർ
4 സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ