സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം.