സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വിശുദ്ധ ബർത്തലോമിയയുടെ ആദ്ധ്യാത്മീക ചൈതന്യത്താൽ പ്രചോദിതരായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ സേവന പാരമ്പര്യം മുൻ നിർത്തി ഈ സ്ക്കൂളിൻടെ ഭരണസാരഥ്യം കോഴിക്കോട് രൂപത മെത്രാനായിരുന്ന റൈറ്റ്. റവ. ഡോക്ട്ർ മാക്സ് വൽ നൊറോണ, മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ജെറോസ ആൽബർട്ടിനെ ഏല്പിച്ചതോടെ പിന്നീടത് തേജോമയമായ ചക്രവാളത്തിലേക്കള്ള വാതിൽ തുറക്കലായി.

1982 - ൽ പള്ളിവക കെട്ടിടത്തിൽ ആരംഭിച്ച സ്ക്കൂൾ 1983 ജൂൺ 15 തിയതി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും 1984 ഏപ്രിൽ 15 വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ റ്റി.എം.ജേക്കബ് നിർവഹിക്കുകയും ചെയ്തു. 2000 ജൂൺ 27 ഈ വിദ്യാലയം ഹയർ സെക്കണ്ട്റി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 4 അധ്യാപകരും 80 വിദ്യാർഥിനികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലിപ്പോൾ 30 അധ്യാപകരും 8 അനധ്യാപകരും 720 വിദ്യാർഥിനികളും ഉൺട്.

എസ്.എസ്.എൽ.സി പരീക്ഷയിൽ മേപ്പാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമെന്ന ബഹുമതി ഈ വിദ്യാലയം നിലനിർത്തി പോരുന്നു. വിദ്യാർഥിനികളുടെ പ0നനിലവാരം മെച്ചപ്പെടുത്തുന്നതിനും പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥിനികൾക്കായും ദിവസവും രാവിലെ 9 മുതൽ 10.00 വരെയും വൈകിട്ട് 4 മുതൽ 5 വരെയും പ്രത്യേകം ക്ലാസ്സുകൾ നടത്തിവരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ സ്ഥിരമായി ഉന്നത വിജയം നേടുന്ന 2008 - 2009 അധ്യയനവർഷം 100 മേനി കൊയ്യുകയുണ്ടായി.