ആളൂർ

കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി-മുകുന്ദപുരം താലൂക്കുകളിൽപ്പെട്ട ഒരു ഗ്രാമമാണ് ആളൂർ.


1901 മുതൽ, കൊച്ചി സംസ്ഥാനവും കേന്ദ്ര സർക്കാർ വകുപ്പുകളും "ആളൂർ" എന്ന പേര് ആലൂർ എന്ന് ലളിതമാക്കി.ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിൻ്റെ ഭാഗമാണ് ആളൂർ.ഇരിഞ്ഞാലക്കുട, ചാലക്കുടി എന്നീ പട്ടണങ്ങൾക്ക് സമീപമാണിത്. ആളൂരും മറ്റ് ചില പോസ്റ്റ് ഓഫീസുകളും കല്ലേറ്റുംകരയിലെ മെയിൻ പോസ്റ്റ് ഓഫീസിന് കീഴിലായതിനാൽ ആളൂരിന്റെ തപാൽ സൂചിക നമ്പർ (പിൻ) 680683 ആണ്.

പൊതു സ്ഥാപനങ്ങൾ

  • പൊതു ആരോഗ്യ കേന്ദ്രം
  • സെന്റ് ജെ ബി സി എൽ പി എസ് ,ആളൂർ
  • പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • എസ്. എൻ. ഡി. പി സമാജം ക്ഷേത്രം
  • ഗ്രാമീണ വായനശാല

ഗ്രാമീണ വായനശാല

ആളൂരിലെ വായനശാല പ്രാദേശിക വിദ്യാഭ്യാസം, വായന, ആധുനികത എന്നിവയുടെ പ്രചാരണത്തിനും സാമൂഹ്യ സംഭാവനകൾക്കും വലിയ പങ്കു വഹിക്കുന്നു. വായനശാലയിലെ പുസ്തകങ്ങൾ ജേണലുകൾ, പത്രങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ പ്രാദേശിക സമൂഹത്തിലെ ബോധവൽക്കരണത്തിനും ഉന്നമനത്തിനും വളർച്ചയ്ക്കും ഏറെ സഹായകരമാണ്.ആളൂർ ഗ്രാമീണ വായനശാല ആദ്യം ആളൂർ പള്ളി സ്കൂളിനോട് അനുബന്ധിച്ച് ആയിരുന്നു. പിന്നീട് റെയിൽവേ ഗേറ്റ് ജംഗ്ഷനിലേക്കും തുടർന്ന് ആളൂർ ജംഗ്ഷനിലേക്കും അവസാനമായി നിലവിലെ ആനത്തടം റോഡിലെ സ്ഥലത്തേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു.

വിദ്യാഭ്യാസം

എ ഡി 1894ലാണ് ആളൂർ പഞ്ചായത്തിലെ ആദ്യ സ്കൂൾ ആളൂർ പള്ളി വക സെന്റ് ജോൺ ബെർക്കുമെനസ്  എൽപി സ്കൂൾ സ്ഥാപിച്ചത് ആളൂരിന്റെ ചരിത്രത്തിലെ ഒരു നൂതന കാൽവെപ്പ് ആയിരുന്നു ഇത്. വടക്കേപ്പിടിക ദേവസി മാസ്റ്ററായിരുന്നു  ആദ്യ ഹെഡ്മാസ്റ്റർ. സ്കൂൾ സ്ഥാപിക്കപ്പെട്ടതാണ് പുരോതനകാലം മുതൽ അറിയപ്പെട്ടിരിക്കുന്ന താഴേക്കാട് എന്ന പേരിനേക്കാൾ ആളൂർ എന്ന പേര് പ്രശസ്തമാകാൻ കാരണം

വില്ലേജ് ഓഫീസ്

എ ഡി 1905 ഇൽ വില്ലേജുകളായി തിരിക്കാൻ ശുപാർശ വരികയും എ.ഡി 1906 ലെ കൊച്ചി റവന്യൂ സെറ്റിൽമെന്റ് പ്രകാരം ആളൂർ കല്ലേറ്റുംകര താഴെക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് കല്ലേറ്റുംകരയിൽ നിലവിൽ വന്നു. ഈ മൂന്നു വില്ലേജുകളിൽ ആളൂർ വില്ലേജ് ജനസംഖ്യയിലും വലുപ്പത്തിലും വലുതായതിനാൽ പിന്നീട് പഞ്ചായത്ത് നിലവിൽ വന്നപ്പോൾ ആളൂർ എന്ന പേര് പുരാതനമായ താഴെക്കാട് എന്ന പേരിനു പകരം സ്വീകരിക്കപ്പെടുകയും ചെയ്തു  .

പൊതു ആരോഗ്യ കേന്ദ്രം

പൊതു ആരോഗ്യ കേന്ദ്രം (പബ്ലിക് ഹെൽത്ത് സെൻ്റർ) എന്നത് ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രമാണ്, പൊതുജനങ്ങൾക്ക് മിനിമം ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമാണ്. പ്രാഥമിക ആരോഗ്യപരിപാലനത്തിനുള്ള സംവിധാനങ്ങൾ വഹിക്കുന്നു, രോഗനിർണയം, ചികിത്സ, പ്രതിരോധം, ചികിത്സാ ഉപകരണം, നിർദ്ദേശങ്ങൾ, രോഗങ്ങൾക്ക് മുൻകരുതലുകൾ, അവബോധം തുടങ്ങി വിവിധ സേവനങ്ങൾ ആളൂരിലെ പൊതു ആരോഗ്യ കേന്ദ്രം നൽകിവരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ആളൂർ ഹെൽത്ത് സെന്റർ ഏറെ പങ്കുവഹിക്കുന്നു.

പോസ്റ്റ് ഓഫീസ്

ഗ്രാമീണ തപാൽ സേവനങ്ങൾ നൽകുന്നതിനുള്ള പ്രധാന കേന്ദ്രമാണ് ആളൂർ പോസ്റ്റ് ഓഫീസ് . ഈ പോസ്റ്റ് ഓഫീസ്, പ്രദേശത്തെ ആളുകൾക്ക് വിവിധ തപാൽ സേവനങ്ങൾ, ബാങ്കിംഗ്, പണമിടപാട്, ഇൻഷുറൻസ്, കൂടാതെ മറ്റ് സാധാരണ തപാൽ പ്രവർത്തനങ്ങൾ പ്രദാനം ചെയ്യുന്നു. കേരളത്തിലെ തൃശ്ശൂരിലെ മുകുന്ദപുരത്ത് ആളൂർ - കല്ലേറ്റുംകരയിലാണ് ആളൂർ - കല്ലേറ്റുംകര പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ബ്രാഞ്ച് ഓഫീസാണ്.ആളൂർ - കല്ലേറ്റുംകര പി‌ഒയുടെ പിൻ കോഡ് 680683 ആണ് . ഈ പോസ്റ്റ് ഓഫീസ് കേരള പോസ്റ്റൽ സർക്കിളിലെ ഇരിഞ്ഞാലക്കുട പോസ്റ്റൽ ഡിവിഷന് കീഴിലാണ്.

ചിത്രശാല