സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി - ശുചിത്വം - രോഗപ്രതിരോധം
(സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി - ശുചിത്വം - രോഗപ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി - ശുചിത്വം - രോഗപ്രതിരോധം
നമ്മുടെ നാടിന്റെ സംസ്ക്കാരവും ജീവിതരീതിയും പ്രകൃതിയോട് ഇണങ്ങി ചേരുന്നതാണ്. നമ്മുടെ സംസ്കാരം ഒരു കാർഷിക സംസ്കാരമാണ്. നമ്മുടെ പുർവികർ തുടങ്ങി വെച്ച എല്ലാം തന്നെ നദിതടങ്ങളിലായിരുന്നു. അവിടെ തന്നെ അവർ കൃഷി ആരംഭിച്ചു. പ്രകൃതിയിലെ കായികനികൾ തന്നെയായിരുന്നു അന്ന് മനുഷ്യന്റെ ആഹാരം. പണ്ടുള്ള ആളുകൾ നല്ല ആരോഗ്യവാൻമാരായിരുന്നു. കാരണം അവർ പ്രകൃതിയിൽ ഉള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണം കഴിച്ചിരുന്നവരാണ്. ഇന്ന് നമ്മുടെ ആഹാരരീതി അതിൽ നിന്നും ഒരുപാട് മാറി. ഇന്നത്തെ കാലത്തു ആർക്കും നാടൻ ആഹാരരീതി ഇഷ്ട്ടമല്ല. ഫാസ്റ്റ് ഫുഡ്, ജങ്ക ഫുഡ് ഇവ ഒക്കെയാണ് ഇന്നത്തെ തലമുറയിക്ക് പ്രിയം. ഇങ്ങനെയുള്ള ആഹാരസാധങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. ആരോഗ്യത്തി ന്റെ ആദ്യപടിയാണ് വ്യക്തിശുചിത്വം. നമ്മുടെ സംസ്ക്കാരത്തിന്റെ ഒരു പ്രധാന സവിശേഷതയാണ് വ്യക്തിശുചിത്വം. രണ്ടു നേരവും കുളിച് ദേഹശുദ്ധി വരുത്തുന്നതു മലയാളികളുടെ ഒരു ശീലം തന്നെയാണ്. എന്നാൽ പുതിയ ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് എല്ലാ വീടുകളുടെയും പൂമുഖത്തു ഒരു കിണ്ടിയിൽ വെള്ളം വെക്കുമായിരിന്നു. പുറത്തു നിന്നും വരുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് കൈകാലുകൾ കഴുകി ശുദ്ധിയാക്കിയ ശേഷം മാത്രമേ വീട്ടിലേക് പ്രവേശിചിരുന്നു ള്ളൂ. ഇന്ന് ഈ പതിവ് എല്ലാം മാറി. ഈ ശീലങ്ങളിലെക്ക് തിരിച്ചു വരാനുള്ള ഒരു കാലഘട്ടമാണി ത്. മനുഷ്യരുടെ ജീവിതശൈലി മാറിയതോടെ തങ്ങളുടെ സുഖങ്ങൾക്കായി അവർ പ്രകൃതിയെ ഒരുപാട് ചുഷണം ചെയ്തു. ഫാക്ടറികളിൽ നിന്നും പുറന്തള്ളൂന്ന പുക വായുവിനെ മലിനമാക്കി. മാലിന്യം പുഴകളിലേക്ക് പുറന്തള്ളി പുഴകളെയും മലിനമാക്കി. കാടുകൾ വെട്ടി നശിപ്പിച്ചു. ഇങ്ങനെ ഒരുപാട് ജീവികൾ ഇല്ലാതെയായി. പലതിനും വംശനാശം പോലും സംഭവിച്ചു. എന്നാൽ മനുഷ്യരുടെ എണ്ണം വർദ്ധിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷെ ഇതിനെല്ലാം പ്രകൃതി തന്നെ ഒരു നിയന്ത്രണം വരുത്തുന്നത് ആവാം ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ. അടുത്ത കാലത്തു നമ്മൾ അനുഭവിച്ച ചുഴലികൊടുങ്കാറ്റു, വെള്ളപൊക്കം, ഉരുൽപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, ഭൂകമ്പങ്ങൾ, മാരകരോഗങ്ങൾ എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവിലായി നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുകയാണ്. ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാത ത്തിനാൽ അന്തരീക്ഷത്തിലെ വായു ശുദ്ധമായി. മാലിന്യം പുറന്തള്ളാത്തതിനാൽ പുഴകളും നദികളും തെളിഞ്ഞു. വാഹനത്തിന്റെ പുക ഇല്ലാത്തതുകൊണ്ട് വായുവിലെ കാർബൻ കുറഞ്ഞു. മനുഷ്യന്റെ പല പ്രവർത്തികളും പ്രകൃതിക്ക് ദോഷം വരുത്തുന്നതായിരുന്നു. ഒരുപക്ഷെ മനുഷ്യരുടെ എണ്ണം അളവില്ലാതെ വർധിക്കുന്നതോടൊപ്പം ഭൂവിഭവങ്ങളും ചുഷണം ചെയ്തു നശിപ്പിക്കുന്നതിനാലാവാം പ്രകൃതിയിൽ നിന്നും ഇത്തരം തിരിച്ചടികൾ ഉണ്ടാകുന്നത്. നാം പ്രകൃതിയെ കൂടുതൽ സ്നേഹിക്കുകയും പ്രകൃതിയെ അറിയാൻ ശ്രമിക്കുകയും ചെയ്യണം. നമ്മുടെ പഴയ നല്ല ശീലങ്ങൾ എല്ലാം തിരികെ കൊണ്ടുവരുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപിനായി പ്രകൃതിയെ അമിതമായി ചുഷണം ചെയ്യുന്നതും പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്രവർത്തികളിൽ ഏർപെടുന്നതും ഒഴിവാക്കേണ്ടതാകുന്നു. ഈ കോവിഡ് കാലം നമ്മുക്ക് ഒരു പാഠം ആക്കാം. വ്യക്തിശുചിത്വവും ആഹാരവും ശീലമാക്കിയാൽ നാം ഓരോരുത്തർക്കും ആരോഗ്യവാൻമാരാവാം. ശുചിത്വം ഒരു പ്രധാന ഘടകമാണ്. ഓരോ രോഗവും വൃത്തിഹീനമായ സ്ഥലത്തു നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ എല്ലാ ഇടവും വൃത്തിയാക്കാം. നമ്മുക്ക് വ്യക്തിശുചിത്വവും പാലിക്കാം. ആരോഗ്യമുള്ളവരായി നമുക്ക് ജീവിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം