സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹം ആപത്ത്

ഒരിക്കൽ ഗാന്ധി പുരം എന്ന ഗ്രാമത്തിൽ അത്യാഗ്രഹം ഉള്ള ദമ്പതികൾ ജീവിച്ചിരുന്നൂ. അമ്പിളി എന്നും മനോഹരൻ എന്നും ആയിരുന്നു അവരുടെ പേര്. എത്ര കിട്ടയാലും തൃപ്തിയില്ലാത്തവരായിരുന്നൂ അവർ. കിട്ടുന്നതൊക്കെ അവർക്ക് ദേവത കൊടുത്തതാണ് എന്ന് അവർ വിശ്വസിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം അവരുടെ വീടിന്റെ മുൻപിൽ നിന്നും ഒരു പണക്കിഴി കിട്ടി . ഇതു തങ്ങൾക്ക് ദേവത തന്നസമ്മാനം ആണെന്ന് കരുതി അത് കൈക്കലാക്കി. ഒരിക്കൽ ഒരു വൃദ്ധൻ അതുവഴി വന്നു അവരോട് ചോദിച്ചു നഷ്ടപ്പെട്ടുപോയ തന്റെ പണക്കിഴി കിട്ടിയോ എന്ന്. എന്നാൽ അത്യാഗ്രഹം മൂത്ത അവർ പണക്കിഴി എടുത്ത കാര്യം വൃദ്ധനോട് പറഞ്ഞില്ല. വളരെ വിഷമത്തോടെ വൃദ്ധൻ തിരികെ പോയി. അന്ന് രാത്രിയിൽ മനോഹരന്റെ വീട്ടിൽ കള്ളൻ കയറി. പിറ്റേന്ന് നേരം വെളുത്തപ്പോൾ തങ്ങളുടെ പണക്കിഴി കള്ളൻ മോഷ്ടിച്ച് കൊണ്ട് പോയി എന്ന് അവർക്ക് മനസ്സിലായി. ഇതിൽ നിന്ന് അവർ ഒരു പാഠം പഠിച്ചു. അർഹത ഇല്ലാത്തത് ഒന്നും സ്വന്തമാക്കുന്നത് നിലനിൽക്കില്ല. പിന്നീട് അവർ അർഹത ഇല്ലാത്തത് കൈക്കലാക്കാൻ ശ്രമിച്ചിട്ടില്ല.

അങ്ങനെ മനോഹരനും കുടുംബവും സന്തോഷത്തോടെ ജീവിച്ചു.
എയ്ഞ്ചല മേരി ഇവാൻസ്
6 B സെന്റ് ആൻസ്. ജി. എച്ച്. എസ്സ്. എസ്സ് .
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ