സമയമില്ലാതെ ജീവിത ലക്ഷ്യത്തിനായി അലയുന്ന മനുഷ്യൻ ഇതാ അടഞ്ഞുകിടക്കുന്ന താഴി നുള്ളിൽ...
സമയം ഇല്ലാത്തവർ സമയം പോക്കിനായി കാത്തിരിക്കുന്നു, താഴ് അഴിഞ്ഞു വീഴും എന്ന ശുഭ പ്രതീക്ഷയോടെ...
ഈ മഹാമാരിയെ വേരോടെ പറിച്ചു നീക്കാൻ അവർ ഒന്നു ചേർന്ന് പ്രവർത്തിക്കുന്നു, നന്മ ഇല്ലാത്ത ലോകം ഇപ്പോൾ നന്മയുടെ പാതയിൽ...
യുദ്ധമില്ല യുദ്ധക്കളമില്ല വേർതിരിവില്ല പിരിഞ്ഞു നിൽക്കുന്നില്ല എങ്ങുമെങ്ങും ആശ്വാസ വാക്കുകളും, സഹായങ്ങളും, സ്നേഹ കരുതലും മാത്രം...
മണിമാളിക ഉയർത്തി കെട്ടിയവനും ഇപ്പോൾ ജീവിക്കുന്നു ആരോഗ്യം എന്ന സമ്പത്തിനുവേണ്ടി, ഇപ്പോളിതാ തിരിച്ചറിവുകളുടെ നാളുകൾ...
മാലാഖമാരെപ്പോലെ ഇരു ചിറകുകളോടെ ആശ്വാസം നൽകാൻ ആരോഗ്യപ്രവർത്തകർ എങ്ങും പാറിപ്പറക്കും പോൾ ഉയരുന്നു അനേകം നന്ദി അർപ്പണവും ആദരവും...
അടഞ്ഞുകിടക്കുന്നു എങ്ങും രാജ്യവും ലോകവും എങ്കിലും അടയുന്നില്ല പ്രതിരോധവും കരുത്തുള്ള മനസ്സും...
സോഫി അലക്സ്
STD :IX