സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ എന്റെ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു കേരളം

വർണനകൾക്കതീതമായ
ദൃശ്യ ഭംഗിയുടെ കാഴ്ചയൊരുക്കി ദൈവത്തിന്റെ സ്വന്തം നാടായ
സ്വർഗ്ഗഭൂമി...

മഴയും.... മലനിരകളും...
പാലരുവികളും...പച്ചപ്പും..
കാടും.... കാട്ടാറും
സമുദ്രവും....സമതലങ്ങളും
സമന്വയിപ്പിച്ചു ദൈവത്തിന്റെ
സ്വർഗ്ഗഭൂമി....

മാതൃ ഭാഷതൻ നന്മ വർണിക്കുമെൻ കവികൾതൻ ഹൃദയഭൂമി
ഒൻവിയും, ബഷീറും, കുമാരനാശാനും
ജനിച്ചൊരാ ജന്മഭൂമി
നമ്മൾതൻ സ്വർഗ്ഗഭൂമി

മാനുഷ്യരെല്ലാരും ഒന്നുപോലെന്നരുളിയ
മഹാബലി തമ്പുരാന്റെ പൊന്നുനാട്
ലോകത്തിലെവിടെയും മലയാളിയുടെ കൈയൊപ്പ് ചാർത്തിയ മലയാളിതൻ
മാതൃനാട്....

പ്രളയത്തിലും ഇടാറിടാതെ കൈപിടിച്ചുയർത്തിയ കടലിന്റെ
മക്കളുടെ പുണ്ണ്യനാട്....
തളർന്നിടില്ല നാം ഒരിക്കലും,
കൈവെടിയില്ല നാം
മലയാളിമണ്ണിന്നൊത്തൊരുമ

ലോകം തന്നെ ഭയന്നു പോയൊരു
മഹാമാരിതൻ കോപത്താൽ..
ശാസ്ത്രം അവനു നാമം നൽകി Covid19
താണ്ഡവമാടി അവൻ കവർന്നെടുത്തു
മനുഷ്യമക്കളെയോരോന്നും

മലയാള മണ്ണിൽ വന്നടുത്തു
അവൻ സമുദ്രങ്ങൾ താണ്ടി...
വിദേശീയരെയെല്ലാം സൽകരിക്കും
സംസ്കാരമുള്ളൊരു കേരളനാട്
വന്നു നോക്കി... തൊട്ട് നോക്കി
കേരള മണ്ണിൻ മക്കളെ

അവനറിഞ്ഞിതില്ല ചുണ്ടന്റെ
തുഞ്ചത്ത് തുഴ അറിയും അമരക്കാരനുണ്ടെന്നു !
അമരക്കാരന് കരുത്തേകാൻ തുഴ-
യറിയും തുഴക്കാരും നാടിൻ
കരുത്തേകാൻ മലയാളക്കരയും!

സ്നേഹം കൊണ്ടകറ്റി നിർത്തി
നന്മയുണരും മലയാള നാട്...
ഉണർന്നിരുന്നു ഉണർവേകാൻ
ആതുരസേവകരും.. മാലാഖമാരും..

മനുഷ്യനെ വിഴുങ്ങും
മഹാമാരിക്കുമുന്നിൽ
കൊട്ടിയടച്ചു മലയാള മണ്ണിൻ
ഓരോ വാതിൽപ്പടിയും
കൈകൾ കഴുകി, മാസ്ക് ധരിച്ചു പ്രതിഷേധിച്ചു അവനെതിരായി...
ഒറ്റക്കെട്ടായി ഒരുമയോടെ അന്നും
ഇന്നും ഇനി എന്നും മലയാളക്കര

അമ്മതൻ മടിത്തട്ടിൽ മയങ്ങിടും
പൈതലെന്നപോലെ
ഞാനും സുരക്ഷിതമീ കേരള
മണ്ണിൻ മടിയിൽ....
ഒരമ്മയെ പോലെ എന്റെ
നാടിനെ കാക്കും ടീച്ചറമ്മയാണ്
ഈ നാടിൻ ആരോഗ്യമന്ത്രി !

  #Stay_Home #Be_Safe

നയന സെബാസ്റ്റ്യൻ
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത