സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിയ്ക്ക്.കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു.കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തനാക്കി. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി.ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടുകഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം.ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.മണ്ണ്,ജലം,വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതുതന്നെ ഇതിനു കാരണം.പരിസ്ഥിതിയുടെ സന്തുലനാവസ്ഥ യെ ആധുനിക മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വഭാവഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ.എല്ലാ രാജ്യത്തും വളരെ ഗൗരവ പൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻറെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.പരിസ്ഥിതി സംരക്ഷണം വഴി ഇന്ന് നാം നേരിടുന്ന കൊറോണ പോലെയുള്ള രോഗങ്ങളെ തടയാൻ നമുക്ക് സാധിക്കും. അകലം പാലിച്ചുകൊണ്ട് നമുക്ക് ഒന്നായി പരിസ്ഥിതിയെ സംരക്ഷിക്കാൻ രോഗങ്ങളെ തുരത്താം.

അഖില പി സുരേഷ്
10 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം