സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്


പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രപഞ്ചത്തെ സ്നേഹിച്ചു, പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു,പ്രകൃതിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതിക്ലബ്‌ പ്രവർത്തിച്ചു വരുന്നു. 

2011 ൽ വഴിയോരങ്ങളിലുള്ള തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂക്കുന്നതിനെതിരെ പ്രതികരിച്ച കുട്ടികളെ ബഹു .കോടതി അഭിനന്ദിക്കുകയും പത്രമാധ്യമങ്ങളിൽ വാർത്താപ്രാധാന്യം നേടുകയും ചെയ്തു.2011 -2012 ലെ മികച്ച സീഡ് കോർഡിനേറ്ററായി സി .റീനെറ് തിരഞ്ഞെടുക്കപ്പെട്ടു.സീഡ് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാൻ തുണി സഞ്ചിയുണ്ടാക്കി .കുട്ടികൾ തയ്യിച്ചോരുക്കിയ തുണിസഞ്ചി പച്ചക്കറി വാങ്ങാനും മറ്റ് ആവശ്യങ്ഉപയോഗിക്കുമെണ് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു .പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി സ്കൂളിനെ സംരഷിക്കുന്നത് പരിസ്ഥിതിക്ലബ്ബിലെ കുട്ടികളാണ് .ലോകപരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം നടത്തിയും റാലിയും സെമിനാറുകളും സംഘടിപ്പിച്ചും പരിസ്ഥിതിദിനം ആഘോഷിക്കുന്നു.


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം നടത്തുന്നു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർ‍ഡ് കൗൺസിലർ ശ്രീമതി.സിന്ധു ഷൈജു വൃക്ഷത്തൈ നടുന്നു. /center>


28002saghsnature.jpeg