സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ വേരുകളറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
വേരുകളറ്റ്


 നീയെൻപ്രിയതോഴനല്ലായി രുന്നുവോ ? എനിക്ക് വേണ്ടും
   ജലവും വായുവും ജീവനും നൽകി നീ എന്നെ കാത്തു പോന്നില്ലയോ?
 തുറന്നു വച്ച ജനാലകൾ കാറ്റിൻ്റെകൈകളിൽ കിടന്ന് ഉലഞ്ഞപ്പോൾ കേട്ടു നിൻ കൈകൾവെട്ടുന്നതും
  നിൻ ശിരസ്സ് അറുക്കുന്നതുമായ പരിചിതമായ സ്വരങ്ങൾ നിൻ ജീവിതം ഒരു പാറക്കുഴി പോൽ........
അവർ തുരന്നെടുത്തു എങ്കിലും അതിനെ മായ്ക്കാൻ അവർ. ...വേറൊരുമല സൃഷ്ടിക്കയായ്.......
   ചീഞ്ഞളിഞ്ഞ മാലിന്യക്കൂനയാൽ നീ ഉയർന്ന് പൊങ്ങി അതിലേക്കുള്ള തൻ്റെ വീതം
  കൂട്ടാനായി മത്സരിക്കുന്നു നിൻ മക്കളും അവർ നിൻ്റെ മരണത്തിലും ...അടങ്ങിയതേയില്ല.
 കൊന്നും കൊലവിളിച്ചും അവരിതാ സ്വയം സമാധിയിലാഴുന്നു.
അമ്മയാം നീയും ഇതിന് പ്രതികാരം തുടങ്ങിയോ?
നിൻ ദീപ്തമാം ഇമകൾ കറുക്കുന്നതും മലിനമാം നീര് ഒഴുകുന്നതും
 നിൻ കണ്ണിലെ നിർവികാരവും കത്തുന്ന സൂര്യൻ്റെ കണ്ണുകളാൽ.
 നിൻ മക്കൾ ചത്തൊടുങ്ങുന്നു ...
 ഇര കാത്ത് കഴിയുന്ന കൊടുംവേനൽ അവതൻ ലക്ഷ്യം പൂർത്തീകരിക്കുന്നു
 നിൻ വിഷാദത്തിൻ്റെ നിഴൽ വീണ കണ്ണുകൾ കണ്ട് വഴി തെറ്റി വന്ന വസന്തർത്തുവും
  പ്രതികാരദാഹിയായി ചിറപൊട്ടിയ പോലെ പേമാരിയും, മഹാമാരിയും.......
  മലയിടിഞ്ഞുവോ, പ്രളയ മായ് പുഴ. പിടഞ്ഞ് ഭ്രാന്തിയായ്ക്കു തിച്ചുവോ?
  കാലം തെറ്റിയ വഴിയിൽ നീ കാലനായ് രൂപം പ്രാപിച്ച് നിൻവാൾമുനയാൽ.
  നിൻ മക്കളെ വേട്ടയാടുന്നു എന്നിട്ടും നീ തന്നെ പാടുന്നു
   പ്രതീക്ഷയുടെ ഉയിർപ്പുകൾ ഇനിയും ബാക്കി.

 

അഫ്നാൻ അലി
10 D. സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത