ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് സ്കൂളിലെ 2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം സെന്റ് അഗസ്റ്റ്യൻസ് പാരിഷ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സ്കൂൾ അസിസ്റ്റന്റ് മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്‍മിസ്ട്രസ് ശ്രീമതി സിനോബി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സെസിൽ സി. ജോസ് കൃതജ്ഞതയും അർപ്പിച്ചു . സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോർജ് പുതുമനത്തൊട്ടിയിൽ യോഗം ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സിനി മനോജ്,,വാർഡ് മെംബറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി സുനിത സാബു എന്നിവർ ആശംസകളറിയിച്ചു. S.S.L.C. , N.M.M.S , U.S.S. എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കുകയും, നവാഗതരായ കുട്ടികളെ മധുരപലഹാരങ്ങളും പഠനോപകരണങ്ങളും നല്കി സ്വീകരിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും സൈബർ സു‌രക്ഷാ പ്രതിജ്ഞയടുക്കുകയും ചെയ്തു.