സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വിശ്വാസം(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
വിശ്വാസം

ഒരിടത്ത് ഒരു പണ്ഡിതനുണ്ടായിരുന്നു. ഒരു നദിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അദ്ദേഹത്തിന് നിത്യാവശ്യത്തിനുളള പാൽ എത്തിച്ചു കൊടുത്തിരുന്നത് നദിക്കു മറുകരയിൽ താമസിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. പലദിവസങ്ങളിലും വളരെ വൈകിയാണ് അവർ പാലുമായി വന്നിരുന്നത്. പല തവണ ഇതാവർത്തിച്ചപ്പോൾ പണ്ഡിതൻ അവളോടു കാരണം തിരക്കി. - "അവിടുന്നു ക്ഷമിക്കണം, എന്റെ കുറ്റം കൊണ്ടല്ല വൈകുന്നത്. ഞാൻ വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങും. പക്ഷേ കടത്തുകാരന് ഒരു സമയനിഷ്ഠയില്ലാത്തതിനാൽ യഥാസമയം നദി കടന്നു വരാൻ പറ്റില്ല. " അപ്പോൾ പണ്ഡിതൻ പരിഹാസത്തോടെ ഇങ്ങനെ പറഞ്ഞു "ഇനി മുതൽ കടത്തുകാരൻ വൈകുന്നെങ്കിൽ അയാളെ കാത്തു നിൽക്കണ്ട, ദൈവനാമം ഉച്ചരിച്ചുകൊണ്ട് വെള്ളത്തിനു മീതേ നടന്നു പോരണം. അല്ല പിന്നെ", - അക്ഷരാഭ്യാസമില്ലാത്ത ആ പാവം സ്ത്രീക്ക് പണ്ഡിതൻ തന്നെ കളിയാക്കിയതാണെന്നു മനസ്സിലാക്കാനായില്ല, പിന്നെ അവർ ഒരിക്കലും താമസിച്ചില്ല, എന്നും കൃത്യസമയത്തു വരാൻ തുടങ്ങി. - പണ്ഡിതൻ ചോദിച്ചു. "ഇപ്പോൾ കടത്തിന്റെ പ്രശ്നമൊക്കെ തീർന്നോ? നീ എന്നും കൃത്യസമയത്ത് എത്തുന്നുണ്ടല്ലോ" "അതിനിപ്പോൾ ഞാൻ കടത്ത് നോക്കാറേയില്ലല്ലോ"? “പിന്നെ നീയെങ്ങനെയാണ് നദികടക്കുന്നത് "? - "അങ്ങു പദേശിച്ചതുപോലെ ദൈവനാമത്തിൽ"...... "നീയെന്താ ഉദ്ദേശിച്ചത്? എനിക്കു മനസ്സിലായില്ല", - . എന്നും "ഞാൻ കണ്ണടച്ച് ഏകാഗ്രതയോടെ ദൈവനാമം ഉച്ചരിച്ചു കൊണ്ട് വെള്ളത്തിനു മീതേക്കൂടി നടന്നു പോരും . എന്നും അങ്ങനെയാണ് ചെയ്യാറുള്ളത്. " പണ്ഡിതൻ വാപൊളിച്ചു പോയി. വിശ്വാസത്തിന്റെ ശക്തി അപാരം തന്നെ, അല്ലേ?

Kavin.S
9 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ