കൊറോണയെന്ന വിപത്തിനെ
തുരത്തണം തുരത്തണം
ഭയന്നിടാതെചെറുത്തുനിന്ന്
ജാഗ്രതയോടെ തുരത്തണം.
ശുചിത്വമുള്ളവരാകണം
നല്ലാരോഗ്യ ശീലങ്ങളും
പാലിച്ചു മുന്നേറണം തുരത്തണമീവിപത്തിനെ
കൈകൾ രണ്ടും കഴുകണം
സോപ്പു കൊണ്ട് കഴുകണം
ഇടയ്ക്കിടയ്ക്ക് തുടരണം കൊറോണയെതുരത്തുവാൻ
ചുമതുമ്മൽവന്നിടുമ്പോൾ തൂവാലയാൽമറക്കണം
കൊറോണയെന്ന വൈറസിനെ
നമ്മളിൽ നിന്നകറ്റണം
ഒതുങ്ങണം നാം അ ടങ്ങണം
വീട്ടിൽതന്നെകഴിയണം
അകലെയായാൽ അകലുന്ന
വ്യാധിയെ തടുക്കണം
ഒരുമയോടെ പാലിക്കണം
ജാഗ്രതയോടെ കഴിയണം
വീണ്ടും നമ്മളൊരുമിച്ചു
കാണുവാനായി കൂട്ടരേ