സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മഹാമാരി(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

2019 ഡിസംബർ 29........... അന്നായിരുന്നു ചൈനയിലെ വുഹാനിൽ കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നശിപ്പിക്കാൻ ഉത്ഭവിച്ചു...... അനേകരെ കാർന്നുതിന്ന ഈ മഹാമാരി നമുക്ക് ഒട്ടനവധി പാഠങ്ങളും നൽകി. അവധിക്കാലത്തെ ഉത്സവ ഭരിതം ആക്കാൻ ഒട്ടനേകം പരിപാടികൾ ആസൂത്രണം ചെയ്തെങ്കിലും അവയെല്ലാം നിഷ്ഫലം ആക്കികൊണ്ട് ഈ മഹാമാരി നമ്മെ വീട്ടിൽ തന്നെ അടിച്ചു ഇരുത്തി കുടുംബത്തിലെ എല്ലാവരോടും ഒത്തുചേർന്ന് ഉത്സവ ഭരിതം ആക്കാൻ പഠിപ്പിച്ചു. യാത്രകൾ ഇല്ലാതെതന്നെ ഈ അവധിക്കാലത്തെ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ഒത്തുചേർന്നു നമ്മൾ ആനന്ദ് പരം ആക്കി. പലപ്പോഴും ജോലിത്തിരക്കുകൾ മൂലം വീട്ടുകാരും ഒത്തു സമയം കണ്ടെത്താൻ കഴിയാതിരുന്ന പലർക്കും ഇന്ന് സമയം കൂടുതലാണ്.. മനുഷ്യൻ വെറും നിസ്സാരമാണ്. അല്ലെങ്കിൽ വെറും നിസ്സാരൻ ആണ്. ശാസ്ത്ര സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തു മുമ്പിൽ നിന്ന യൂറോപ്യൻ രാജ്യങ്ങൾ ഈ വൈറസിന് മുൻപിൽ മുട്ടുകുത്തി. സാമ്പത്തിക രംഗത്ത് മുൻനിരയിലായിരുന്ന അമേരിക്ക ഇന്ന് മരണസംഖ്യ മുന്നിൽ നിൽക്കുന്നു. എന്നാൽ, ഈ വൈറസിന് മുൻപിൽ നമ്മുടെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിലെ പൊട്ടു പോലെയുള്ള നമ്മുടെ സംസ്ഥാനമായ കേരളം ഒട്ടനേകം രാജ്യങ്ങളുടെ പ്രശസ്തി ഇതിനോടകം പിടിച്ചു പറ്റിയിരിക്കുന്നു. നിപ്പ വൈറസിനെ യും ഓഖി ദുരിതത്തെ യും പ്രളയത്തെയും അതിജീവിച്ച് നമ്മൾ ഈ മഹാമാരിയെ യും അതിജീവിക്കും. കുന്നുകൂട്ടി വച്ചിരുന്ന പണം കൊണ്ട് ഈ ലോകത്തിൽ വെറും നിസ്സാരനായ മനുഷ്യന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നീ മഹാമാരി പഠിപ്പിച്ചു. എന്നാൽ ഇതേ സമയം ചുവന്ന നാഡിയിൽ കുരുങ്ങാതെ കോടിക്കണക്കിനു രൂപ ദരിദ്രർക്ക് ആയി ചെലവഴിക്കാൻ കഴിഞ്ഞു. വൈദികൻ, പൂജാരി, ഉസ്താദ്, രോഗികൾക്ക് രക്ഷ ആകില്ല. ദൈവം അവനവനിൽ ആണെന്നും ദൈവങ്ങളെ ഭക്തിപൂർവ്വം വീട്ടിലിരുന്ന് ആരാധിക്കാം എന്നും നാം പഠിച്ചു. ഈ അവസരത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥൻമാർ നമുക്ക് വേണ്ടി നടത്തുന്ന ജീവൻ വെടിഞ്ഞ പോരാട്ടം നാം കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. ഈ അവസരത്തിൽ നമുക്ക് ലോകത്തോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കടമ നമ്മുടെ ഉദ്യോഗസ്ഥന്മാർ നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾ ഏറ്റവും ഭംഗിയോടെ നിവർത്തിക്കുക എന്നുള്ളതാണ്. ഈ വേളയിൽ നമുക്ക് വേണ്ടി ത്യാഗോജ്വലമായ പോരാട്ടം നടത്തുന്ന എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

Chinnu Mol.M
6 D സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം