സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പ്രകൃതി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അന്തമില്ലാത്തസൗന്ദര്യം
തുളുമ്പിനിൽക്കുന്ന പ്രകൃതി തൻ
ഭാഗമായതിൽഞാനൊരു ഭാഗ്യവതി..

അനുഗ്രഹതരുക്കളാൽ ചെറു --
പുഷ്പങ്ങളാൽപല ജീവ --
ജാലങ്ങളാൽസമൃദ്ധമായ പ്രകൃതി..

നിത്യജീവിതത്തിൽ ഗുണപാഠങ്ങളേകുന്ന
എൻ ഗുരുവായ പ്ര- കൃതി തൻ
ശിഷ്യയായതാണെൻ മറ്റൊരുഭാഗ്യം...

"അഹന്തകാട്ടുന്നില്ലവൾ
ഇത്രസമ്പന്നയായിട്ടും"
ഇതാണ്ഞാൻഅറിഞ്ഞഎൻപ്രകൃതി....

ബിൻസി ജേക്കബ്
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത