സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി-3(കവിത)

പരിസ്ഥിതി

 ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി ഒരു തൈ നടാം നുറുപ കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇതു പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായ് തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈ തൊഴുതു നടുന്നു
ചൊരിയും മുലപ്പാലിന്നോർമ്മയുമായി
പകരം തരാം കൂപ്പുകൈ മാത്രമായ്
ഇതു ദേവിയ്ക്കു ഭൂമിതൻ ചൂടൽപ്പം മാറ്റാൻ
നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്നു പൂജ

അദീന ബിജു
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത