പൂർവ്വ പിതാക്കൾ ഓതിയതെല്ലാം
ഫലവത്തായി നമ്മുടെ നാട്ടിൽ
നാട്ടിൽ കൂടാം അല്പം നേരം
വീട്ടിൽ കൂടാം, അധികം നേരം
പരിസരമെല്ലാം നോക്കിക്കാണ്ട്
കാത്തീടേണം നാമെല്ലാം
വെറുതേയുള്ള ജല്പനമല്ലേ
ഇന്നീ മാളോർ കാട്ടിക്കൂട്ടണേ
ഇഴചേർന്നുള്ള ബന്ധത്താലേ
പരിസ്ഥിതിയെല്ലാം കത്തീടേണം
മനുജർക്കെല്ലാം വാഴാനുള്ള
ഗേഹത്തേ നാം ഉൾക്കൊള്ളേണം
കളകളയാരവ പറവകളെയാം നാടിൻr സമ്പത്താഴികളെല്ലാം
വന്യമൃഗത്തിൻ സമ്പത്തെല്ലാം
കീശയിലാക്കിയ മാളോരേ
എങ്ങോട്ടായി പോകുന്നു
നന്മയ്ക്കായി തിരിഞ്ഞു നോക്കാം
തിരിഞ്ഞു നോക്കി നമുക്ക് തുടരാം
ജീവിതമെന്ന പന്ഥാവിൽ
അകാലത്തിൽ പൊലിഞ്ഞു പോകാൻ
മാർഗ്ഗമായി മാറാതെ
സൂക്ഷിക്കാം സൂക്ഷിക്കാം
പരിസ്ഥിതിയെ സൂക്ഷിക്കാം
🙏ലോകാ സമസ്താ സുഖിനോ ഭവന്തും🙏