സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ചെന്നായയുടെ പ്രച്ഛന്നവേഷം-കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ചെന്നായയുടെ പ്രച്ഛന്നവേഷം

ഒരിക്കൽ ഒരു ചെന്നായ ആടുകളെ പിടിച്ചുതിന്നാൻ ഒരു സൂത്രം കണ്ടെത്തി. മുൻപ് താൻ പിടിച്ചു തിന്ന ആടിന്റെ തോൽ ചെന്നായ സൂക്ഷിച്ചിരുന്നു. അവൻ അതെടുത്തു ദേഹത്തണിഞ്ഞു.രാവിലെ ആടുകൾ മേയാൻ വന്നപ്പോൾ സൂത്രകാരനായ ചെന്നായ ആടുകളെ മണത്തും തൊട്ടുരുമ്മിയും നടന്നു. കൂടണയാൻ സമയമായപ്പോൾ ആടുകൾ ഇടയന്റെ കൂടാരത്തിലെത്തി. ഇടയൻ ആടുകളെ എന്നിയപ്പോൾ ഒരെണ്ണം അധികം.അയാൾ വിളക്ക് കൊളുത്തി ആടുകളെ പരിശോദിച്ചു. അമ്പടാ! ആടുകളുടെ കൂട്ടത്തിൽ ഒരു ചെന്നായ! ആട്ടിൻതോലണിഞ്ഞ ഒരു ചെന്നായ! ആട്ടിടയൻ ഒരു കയറെടുത്തു, ചെന്നായയുടെ കഴുത്തിലിട്ടു കെട്ടി. ആട്ടിടയൻ തന്റെ വെട്ടുകത്തി കൊണ്ടുവന്നു ചെന്നായയുടെ കഥകഴിച്ചു........... ചാടിക്കാൻ വേണ്ടിനാം വേഷംകെട്ടിയാൽ അതിന്റെ ദോഷം നാം തന്നെ അനുഭവിക്കണം...........

Alwin Nelson
9 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര,കൊല്ലം,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ