സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

  നഗ്നനേത്രങ്ങൾക്കു ദർശിച്ചിടാ വൈറസേ......
മാനവരാശിയെ സ്തംഭിപ്പിച്ച
ലോകരാഷ്ട്രത്തെ ഭീതിയിലാഴ്ത്തിയ കോവിഡേ,
നീ ഒരു ഭീകരൻ...
സാമ്പത്തികശേഷിയിൽ അഹന്തപൂണ്ട
രാജ്യങ്ങളിന്ന് വിറങ്ങലിച്ചു
നിന്നിടുന്നിതാ നിൻ മുമ്പിൽ
എങ്കിലും നിന്നോട് പോരാടുന്നു
പൊട്ടുപ്പോലുള്ളൊരു
പ്രശസ്തിയാർജ്ജിക്കാത്തൊരീ
കൊച്ചു കേരളം.......
ആരോഗ്യപ്രവർത്തകർ സന്നദ്ധരായി നിൽക്കുന്നിതാ
ജീവൻ പണയംവച്ചു നമുക്കായി,
പൊലീസുക്കാരും സർക്കാരും ഒപ്പമുണ്ടേ
നിൻ വ്യാപനം തടയുവാൻ.
എന്നാൽ നീ ആർഭാടത്തിലും--
ആഡംബരത്തിലും കഴിഞ്ഞിരുന്ന മനുഷ്യനെ
ലാളിത്യത്തിന്റെയും ആദർശത്തിന്റെയും പാതകൾ സ്വീകരിക്കാൻ നിമിത്തമായി.
ഭീകരനെങ്കിലും നീ തന്ന
പാഠമെത്രയോ ശ്രേഷ്ഠമേ.....
ഈ കാലവും കടന്നുപോകു-മെന്നാശ്വസിച്ചു കൊണ്ട് ഒരുമയോടെ ശക്തമായി അതിജീവിച്ചിടും
കോവിഡേ നിന്നെ......

അനീറ്റ സൂസൻ സജി
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത