സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമരി

ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരിയെ നാം എല്ലാവരും ഭീതിയോടെ ഉറ്റുനോക്കുന്ന ഈ സാഹചര്യത്തിൽ രോഗ സംക്രമണം തടയുന്നതിന് നാം ഏവരും ആവർത്തിക്കേണ്ടെ പ്രധാന കാര്യങ്ങളാണ് വ്യക്തി ശുചിത്വവും പരിസഥിതി ശുചിത്വവും. കോ വിഡ്- 19 എന്ന കൊറോണ വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായി പോരാടുകയാണ് 2019 ഡിസംബർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് പ്രവിശ്യയിൽ ഒരു മത്സ്യ മാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്- 19 എന്ന വൈറസ് ബാധ 2020 മാർച്ചോടെ നമ്മുടെ നാട്ടിലും എത്തി നിൽക്കുന്നു കേന്ദ്ര സംസ്ഥാനസർക്കാരുകളും ആരോഗ്യമന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവരുടെ ധീരമായ തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട് എങ്കിലും ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ കൊറോണയെ പ്രതിരോധിക്കാൻ നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കേണ്ടതുണ്ട് ഇത് കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകർന്നു നൽകും ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാലയോ, ടിഷ്യു പേപ്പ റോ, മാസ്ക്കോ ഉപയോഗിക്കുക, കൈകൾ ഹാന്റ് സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുക ഇങ്ങനെ വൃത്തിയാക്കാത്ത കൈകൾകൊണ്ട് മൂക്ക്, കണ്ണ്, വായ് എന്നിഭാഗങ്ങളിൽ തൊടാതിരിക്കുക ആളുകൾ കൂട്ടംകൂടുന്നിടത്ത് പോകാതിരിക്കുക ആവശ്യം ഇല്ലാതെ പുറത്ത് പോകാതെ വീട്ടിൽത്തന്നെ കഴിയുക ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും സോപ്പുപയോഗിച്ച് കഴുകി സൂര്യപ്രകാശത്തിൽ ഉണക്കി ഉപയോഗിക്കുക വീട്ടിനു പുറത്ത് പോകുന്നവർ തിരികെ വീട്ടിനുളിൽ കയറുന്നതിനു മുൻപ് കൈകളും, കാലുകളും, മുഖവും, കഴുകി മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി നാം സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷo വീട്ടിനുള്ളിൽ കയറുക നാം ഉപയോഗിച്ച മാസ് ക്കുകളും ടിഷ്യു പേപ്പറുകളും മറ്റും വലിച്ചെറിഞ്ഞ് കളയാതെ അവകൾ കത്തിച്ചോ മറവ് ചെയ്തോ കളയേണ്ടതാണ് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് നാം ആരും തന്നെ പൊതുസ്ഥലങ്ങളിലോ പരിസര പ്രദേശങ്ങളിലോ തുപ്പുകയോ ചുമച്ച് തുപ്പുകയോ ചെയ്യരുത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതെ സൂക്ഷിക്കുന്നതാണ് നമുക്ക് ഏവർക്കും നല്ലത് നാം ഏവരും സർക്കാർ സമയോചിതമായി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഏവർക്കും ആരോഗ്യപരമായ നന്മകൾ നേരുന്നു..... Stay Home Stay Safe

അശ്വനി എ
5A സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം