സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രതിരോധം(കവിത)

കൊറോണക്കാലത്തെ പ്രതിരോധം

കൈകൾ നിത്യം കഴുകേണം
മുഖവും, കാലും കഴുകേണം
ശുചിത്വം എന്നും നില നിർത്തേണം
വീട്ടിൽ ഇരുന്നു കളിച്ചു രസിക്കാം

പാട്ടുകൾ പാടാം പടം വരക്കാം
പുറത്തിറങ്ങാതങ്ങനെ നാം തുരത്തിടേണം കോവിഡിനെ

വീട്ടിൽ ഇരുന്നു രസിക്കുമ്പോൾ
മറ്റുള്ളവർക്കൊരു മാതൃക ആകൂ
സ്വയം സുരക്ഷയിലൂടെ നമുക്ക്
കോവിഡിനെതിരെ പോരാടാം

പുറത്തിറങ്ങും നേരം നമ്മൾ മാസ്ക് ധരിക്കേണം
ആവശ്യത്തിനു മാത്രം നമ്മൾ യാത്രകൾ ചെയ്യേണം

വ്യക്തികൾ അകലം കൂട്ടീടേണം
മനസ്സുകൾ ഒന്നായ് പോരാടാം
കോവിഡിനെതിരെ പോരാടാം
നാടുകടത്താം കോവിഡിനെ
ഒരുമിച്ചങ്ങനെ പോരാടാം

Adithya Ashok
6 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത