സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ഒരു കോവിഡ് അനുഭവകുറിപ്പ്(ലേഖനം)
ഒരു കോവിഡ് അനുഭവകുറിപ്പ്
പ്രപഞ്ചശക്തി പ്രകൃതിയെ സൃഷ്ടിച്ചു സകല അന്ന പാനീയങ്ങളും വക കരുതിക്കൊണ്ട് വളരെ പ്രതീക്ഷയോടെ മനുഷ്യനെയും സൃഷ്ടിച്ചു. അവരുടെ മുന്നേറ്റത്തിനായി പ്രപഞ്ച മഹാ ശക്തികളായി പഞ്ചേന്ദ്രിയങ്ങളും പ്രധാനം ചെയ്തു. എന്നാൽ ബുദ്ധിയും ശക്തിയും വർധിച്ചപ്പോൾ മാനവൻ കൂട്ടേണ്ട കരങ്ങൾകൊണ്ട് കൊള്ളരുതായ്മകൾ ചെയ്യാൻ തുടങ്ങി. പ്രകൃതിയിൽ ജന്തു സസ്യജാലങ്ങളുടെ വാസസ്ഥലങ്ങൾ ആയ വനങ്ങളും മേടുകളും പുഴകളും തടാകങ്ങളും മലിനമാക്കി. പ്രപഞ്ച ശക്തിയായ പ്രകൃതിയുടെ കണ്ണീര് എന്നപോലെ മഹാപ്രളയം കൊണ്ടും മനുഷ്യന്റെ കണ്ണു തുറപ്പിക്കാൻ ശ്രമിച്ചു. അതിൽ ഒന്നും മനസ്സിലാകാത്ത മനുഷ്യൻ പ്രബന്ധ ശക്തിക്കു തന്നെ ഭീഷണി ആയപ്പോൾ മഹാശക്തി മനുഷ്യനെ കൊണ്ടുതന്നെ മഹാമാരി സൃഷ്ടിച്ചു. അതല്ലേ ഇന്ന് നാം അനുഭവിക്കുന്ന ഈ മഹാവ്യാധി. മനുഷ്യൻ ഇന്ന് സ്വയം കൂട്ടിലടയ്ക്കപ്പെട്ട ഇല്ലേ. ഒരുമയാണ് പെരുമ പഠിക്കാതെ പോയ മനുഷ്യന് അകലമാണ് സകലവും എന്ന് പറയേണ്ടി വന്നില്ലേ. പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് ഇന്ന് നാം കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. കുട്ടിക്കാലം മുതലേ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും നാം പഠിക്കേണ്ടതുണ്ട്. ഇന്ന് നാം നേരിടുന്ന വിപത്ത് വരും തലമുറയ്ക്ക് ഉണ്ടാകാതിരിക്കട്ടെ. നന്ദി.
|