ബാല്യം
പുഞ്ചിരി തൂകി എന്നെ കവര്നെടുത്തൊരു
പൊന്നുഷസായിരുന്നു എന്റെ ബാല്യം.
മടക്കമില്ലാത്തൊരു ജീവിത നൗകയിൽ
മടങ്ങാൻ കൊതിക്കുന്ന കാലമെൻ ബാല്യം.
ആരോടുമില്ല വഴക്ക് എന്നു പുഞ്ചിരിച്
ആരോടും കൂടെ നടന്നൊരാ കാലം.
അമ്മതൻ വാത്സല്യം ആവോളം
നുകർന്ന പുണ്യകാലം എൻ ബാല്യം.
മഴയും, വെയിലും, വാർമഴവില്ലു കണ്ടു
കൊതിതീരാതെ, ഈ നാല് ചുവരിൽ ഉള്ളിൽ
ഞാൻ ഇന്നും പോകാൻ കൊതിക്കുന്ന
മടക്കമില്ലാത്ത ഒരു കാലം എൻ ബാല്യം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|