സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മിഞ്ഞ പാലിന്റെ മാധുര്യം നുകർന്നൂ,
എൻ അമ്മ തൻ നെഞ്ചിന്റ ചൂടേറ്റുണർന്നു,
കണ്ണീർ തൂകി വളർത്തിയതാണെന്നെ,
നെഞ്ചകം നീറി കരയുന്നൊരെന്നമ്മ,

മാണിക്യ മാലയും കാഞ്ചിയുമണിഞ്ഞ്,
അമ്മയ്ക്കൊരുമ്മ കൊടുത്താൽ എൻ ജീവിതം ധന്യം,
അമ്മയെന്നുള്ള രണ്ടു വാക്കിൻ അർത്ഥം,
രണ്ടു ജന്മം കഴിഞ്ഞാലും തീരില്ല,

സങ്കടം എത്ര കണ്ണിൽ നിറഞ്ഞാലും,
സ്നേഹം തുളുമ്പുന്ന രാജ്ഞിയാണെന്നമ്മ,
എത്ര വെറുത്താലും നെഞ്ചോട് ചേർക്കുന്ന,
എൻ ജീവിതമാണെന്റ അമ്മ.

അമിയ ടി ബി
8 സി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത